സിനിമാ ലോകം
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട സമയത്തായിരുന്നു ജോര്‍ജ് കുട്ടിയായി വന്ന് മോഹന്‍ലാല്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചത്. ബോക്‌സോഫീസില്‍ കോടികളുടെ കളക്ഷനുമായി മുന്നേറിയ ദൃശ്യം പിന്നീട് തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ്, തമിഴ് തുടങ്ങി ആറ് ഭാഷകളിലേക്ക് റീമേക്കും ചെയ്തിരുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായതുപോലെ തന്നെ മറ്റു ഭാഷകളിലും ദൃശ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. റീമേക്കുകളുടെ കാര്യത്തില്‍ അന്നും ഇന്നും മലയാള സിനിമയില്‍ ദൃശ്യം തന്നെയാണ് മുമ്പില്‍. ദൃശ്യം പോലെ ഒന്നിലേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളിതാ.