X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഹിറ്റടിക്കാന്‍ എന്തും ചെയ്യും; സംവിധായകരുടെ അന്ധവിശ്വാസങ്ങള്‍

Author Administrator | Updated: Friday, September 23, 2022, 10:06 AM [IST]

നടന്‍ ജനാര്‍ദ്ദനനെ വച്ച് ആദ്യത്തെ സീന്‍ എടുത്താല്‍ സിനിമ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റാവുമെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം സിനിമാക്കാര്‍ മലയാള സിനിമയുടെ അണിയറയില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ നടന്‍ മുകേഷായിരുന്നു ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. തുടര്‍ന്ന് സിനിമാക്കാര്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് നിരവധി കഥകളും പുറത്തു വന്നിരുന്നു. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകരുടെ അന്ധവിശ്വാസങ്ങളുടെ കഥയിതാ.


cover image
ലാൽ ജോസ്
1

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസിന് സിനിമയുമായി ബന്ധപ്പെട്ട അന്ധവിശ്വാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാല്‍ ജോസിന്റെ മിക്ക സിനിമകളിലും ഒരു ഭക്തി ഗാനമെങ്കിലും ഉണ്ടാകും. അത്തരത്തില്‍ സിനിമയില്‍ ഭക്തി ഗാനമുണ്ടെങ്കില്‍ ആ ചിത്രം വിജയിക്കുമെന്നാണ് ലാല്‍ ജോസ് വിശ്വസിക്കുന്നത്.

സത്യൻ അന്തിക്കാട്
2

സിനിമാപേരുമായി ബന്ധപ്പെട്ട് അന്ധവിശ്വാസമുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മറ്റു ചലച്ചിത്ര സംവിധായകരെപ്പോലെ പുതിയ സിനിമയുടെ പേര് ആദ്യം തന്നെ സത്യന്‍ അന്തിക്കാട് പുറത്തുവിടാറില്ല. സിനിമാപേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് അത്തരത്തില്‍ ആദ്യം തന്നെ സിനിമയുടെ പേര് പുറത്തുവിടാത്തത്‌.  

പ്രിയദർശൻ
3

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ പ്രിയദര്‍ശന് സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസമുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. പ്രിയദര്‍ശന്റെ ഭൂരിഭാഗം സിനിമകളും അവസാനിക്കുന്നത് 'അം' ലാണ്. ഓടരുത് അമ്മാവാ ആളറിയാം, അരം പ്ലസ് അരം കിന്നരം, താളവട്ടം, ചിത്രം, വന്ദനം, മിഥുനം, വെട്ടം തുടങ്ങി പ്രിയദര്‍ശന്റെ മിക്ക സൂപ്പര്‍ഹിറ്റ് സിനിമകളും അവസാനിക്കുന്നത് 'അം' ലാണ്. സിനിമയുടെ അവസാനം 'അം' ല്‍ അവസാനിച്ചാല്‍ ആ ചിത്രം വിജയിക്കുമെന്നാണ് പ്രിയദര്‍ശന്‍ വിശ്വസിക്കുന്നത്.

ഫാസിൽ
4

സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഫാസിലിനും അന്ധവിശ്വാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസിലിന്റെ മിക്ക സിനിമകളും അവസാനിക്കുന്ന ചന്ദ്രക്കലയിലാണ്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താം ദൂരത്തു കണ്ണുംനട്ട്, മണിച്ചിത്രത്താഴ് തുടങ്ങി ഫാസിലിന്റെ മിക്ക സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ അത് സത്യമാണെന്നും മനസിലാവും.

ഐ വി ശശി
5

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഐ വി ശശിക്കും സിനിമയുടെ പേരുമായി ബന്ധപ്പെട്ട് അന്ധവിശ്വാസമുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അ, ആ എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ നല്‍കിയാല്‍ സിനിമ വിജയിക്കുമെന്നാണ് ഫാസിലിന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+