twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വിവാഹശേഷം സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ നായികമാര്‍

    Author Administrator | Updated: Monday, November 9, 2020, 07:58 PM [IST]

    ഒരു കാലത്ത് സിനിമയില്‍ തിളങ്ങി, പിന്നീട് വിവാഹശേഷം സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ് പോയ നിരവധി നടിമാര്‍ മലയാള സിനിമയിലുണ്ട്. മീര ജാസ്മിനും, കാവ്യ മാധവനും, സംയുക്ത വര്‍മയും ഒരിക്കല്‍ കൂടി സിനിമയിലേക്ക് തിരിച്ചുവന്നിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും. ഇവര്‍ മൂന്നുപേര്‍ മാത്രമല്ല , വിവാഹശേഷം സിനിമ വിട്ട നിരവധി നായികമാരുണ്ട്, അവരിതാ..

    cover image
    Samyuktha Varma

    സംയുക്ത വർമ്മ

    1

    ജയറാം നായകനായി എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി സംയുക്ത തിളങ്ങി. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷമാണ്‌ അഭിനയരംഗത്തു നിന്നും സംയുക്ത വിട്ടുനിന്നത്. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

    Annie

    ആനി

    2

    ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങി. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെടെയാണ് ആനി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നത്.

    Divya Unni

    ദിവ്യ ഉണ്ണി

    3

    വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ മലയാളി  മനസ് കീഴടക്കിയ നടിയാണ് ദിവ്യ ഉണ്ണി. പിന്നെ മലയാള സിനിമയില്‍ ദിവ്യ ഉണ്ണിയുടെ കാലമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ദിവ്യ ഉണ്ണി നായികയായി തിളങ്ങി.1990 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ താരതമ്യേനെ കുറഞ്ഞിരുന്നു. അതിന് ശേഷമാണ് നടി തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നത്‌.

    Kavya Madhavan

    കാവ്യ മാധവൻ

    4

    പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് മലയാളി  മനസ് കീഴടക്കിയ നടിയാണ്  കാവ്യ മാധവൻ. തുടര്‍ന്ന്‌ ദ പ്രസിഡന്റ്, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ കാവ്യ മാധവൻ ആദ്യമായി നായികയായി വേഷമിട്ടത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. തുടര്‍ന്ന് ചലച്ചിത്രരംഗത്തു നിന്നും വിട്ടുനിന്നു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്ന്‌ 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.

    Parvathy Jayaram

    പാർവ്വതി ജയറാം

    5

    1986 ല്‍ പ്രദര്‍ശനത്തിനെത്തിയ 'വിവാഹിതരേ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍  ചെയ്തു. 1992 സെപ്തംബര്‍ 7ന് പ്രശസ്ത നടന്‍ ജയറാമിനെ വിവാഹം ചെയ്യുകയും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.  

    Lissy Priyadarshan

    ലിസി

    6

    1982ല്‍ പുറത്തിറങ്ങിയ ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്.തുടര്‍ന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ലിസി തിളങ്ങി. മോഹന്‍ലാലിന്റെയും മുകേഷിന്റെയും നായികയായാണ് ലിസി കൂടുതലും അഭിനയിച്ചത്. മലയാളത്തിനുപുറമെ തമിഴ്, തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ അഭിനയജീവിതത്തില്‍നിന്നും വിട്ടുനിന്നു. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

    Maathu

    മാതു

    7

    തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്ന മാതു. 1977ല്‍ പ്രദര്‍ശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. 1989 ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളസിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ  ചലച്ചിത്രരംഗത്ത് സജീവമായി. പിന്നീട് വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നു.

    Sunitha

    സുനിത

    8

    രാജസേനന്‍  സംവിധാനം ചെയ്ത കണികാണും നേരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. 1989ല്‍ ഐ വി ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ മുകേഷ്,സിദ്ദിഖ്,ജദഗീഷ് തുടങ്ങിയവരുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്നു. 1996ല്‍ പുറത്തിറങ്ങിയ കളിവീട് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

    Manya

    മന്യ

    9

    ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് മന്യ. ജോക്കറിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.വിവാഹശേഷം സിനിമയില്‍ നിന്നും താരം വിട്ടുനിന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X