ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതുകൊണ്ടുതന്നെയും ചിത്രത്തിനായി കാത്തിരിപ്പിലാണ് മലയാള സിനിമ. 2022ല്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനിലൂടെ വീണ്ടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകനും താരരാജാവും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ കൂടുതല്‍ വിശേഷങ്ങളിതാ.