X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പ്രശ്നം പ്രതിഫലമോ? രണ്ടാംമൂഴവും പ്രൊഫസര്‍ ഡിങ്കനും എവിടെ? പ്രഖ്യാപനത്തില്‍ ഒതുങ്ങിയ മലയാള ചിത്രങ്ങള്‍

Author: Administrator | Updated: Monday, March 13, 2023, 08:55 AM [IST]

പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വിവാദങ്ങളുണ്ടായ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ''രണ്ടാംമൂഴം''. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു തിരക്കഥയുമായി ബന്ധപ്പെട്ട പരാതികളും കേസുകളുമുണ്ടായത്. ''പിന്നാലെ ചിത്രത്തില്‍ ഭീമനായി താന്‍ അഭിനയിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ പ്രതികരണം കൂടി വന്നതോടെ ചിത്രം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന തരത്തില്‍ നിരവധി വാര്‍ത്തകളും വന്നിരുന്നു. ഭീമനായി മോഹന്‍ലാലിനെ കാത്തിരുന്ന മലയാളികള്‍ക്ക് മുമ്പിലേക്കായിരുന്നു ഇത്തരം വാര്‍ത്തകള്‍ വന്നത്. എങ്കിലും രണ്ടാംമൂഴം എന്നെങ്കിലും സിനിമയായി എത്തുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രം രണ്ടാംമൂഴം പോലെ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങിയ മലയാളത്തിലെ ചില താരചിത്രങ്ങളിതാ.

Share:
cover image
അയ്യപ്പന്‍
1

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് അയ്യപ്പന്‍. പ്രഖ്യാപനത്തോടൊപ്പം തന്നെ അയ്യപ്പനായി മലമുകളില്‍ പൃഥ്വിരാജ് ഇരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ശബരി മല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് അയ്യപ്പനായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് 2023ആയിട്ടും അയ്യപ്പന്‍ സിനിമയുടെ പുതിയ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.   കൂടുതല്‍ കാണാം


പ്രൊഫസര്‍ ഡിങ്കന്‍
2

ദീലിപിനെ നായകനാക്കി ഛായാഗ്രാഹകനായ രാമചന്ദ്രബാബു പ്രഖ്യാപിച്ച ചിത്രമായിരുന്നു പ്രൊഫസസര്‍ ഡിങ്കന്‍. കേസിലകപ്പെട്ട് ദിലീപ് ജയിലിലായ സമയത്ത് ചിത്രം ഉപക്ഷേിച്ചു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ കള്ളമാണെന്നും ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുമായിരുന്നു വാര്‍ത്തകളോട് പ്രതികരിക്കവേ ചിത്രത്തിന്റെ സംവിധാകന്‍ പറഞ്ഞത്. സംവിധായകന്‍ റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ദിലീപ് മാജിക്കും പഠിച്ചിരുന്നു.   കൂടുതല്‍ കാണാം

രണ്ടാമൂഴം
3

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാംമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നതോടെ രണ്ടാംമൂഴത്തില്‍ ഭീമനായി താന്‍ അഭിനയിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ചിത്രം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നിരുന്നാലും ഭീമനായി മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തണമെന്നാണ് സിനിമാപ്രേമികളുടെ ആഗ്രഹം.   കൂടുതല്‍ കാണാം


കുഞ്ഞാലി മരക്കാര്‍ നാലാമന്‍
4

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു കുഞ്ഞാലി മരക്കാര്‍ നാലാമന്‍. ഓഗസ്ത് സിനിമാസിന്റെ ബാനറില്‍ ഷാജി നടേഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018 ജൂണില്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപന സമയത്ത് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.   കൂടുതല്‍ കാണാം

മണിയറയിൽ ജിന്ന്
5

ഫഹദ് ഫാസിലിനെ നായകനാക്കി 2014ല്‍ അന്‍വര്‍ റഷീദ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മണിയറയില്‍ ജിന്ന്. രഘുനാഥ് പാലേരി തിരക്കഥ എഴുതുന്ന ചിത്രം സിയാദ് കോക്കനാണ് നിര്‍മ്മിക്കുന്നത്. പ്രഖ്യാപന സമയത്ത് ചിത്രത്തിലെ നായികയെകുറിച്ചോ മറ്റു അണിയറപ്രവര്‍ത്തകരെ കുറിച്ചോ യാതൊരു വിവരങ്ങളും പുറത്ത് വന്നിരുന്നില്ല. പ്രഖ്യാപാനം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയോ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് വരികയോ ചെയ്തിട്ടില്ല.   കൂടുതല്‍ കാണാം


ചെങ്ങഴി നമ്പ്യാര്‍
6

ടൊവീനോ തോമസ് നായകനായി എത്തുന്ന ചെങ്ങഴി നമ്പ്യാര്‍ എന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേര്‍പ്പോരാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമന പണിക്കറായിട്ടാണ് ടൊവീനോ എത്തുന്നത്. എന്നാല്‍ 2016ല്‍ പ്രഖ്യാപനം നടന്നു എന്നതിനപ്പുറത്തേക്ക് ചിത്രത്തെക്കുറിച്ച് യാതൊരു അപ്‌ഡേറ്റുകളും പുറത്ത് വന്നിട്ടില്ല. എങ്കിലും ടൊവീനോ ചിത്രം ഉപേക്ഷിച്ചു കാണില്ല എന്നാണ് ആരാധകര്‍ പറയുന്നത്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+