ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ചിത്രമാണ് ഉല്ലാസം. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂടെ സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.
നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഊട്ടിയില്‍ നിന്നുമുള്ള യാത്രയ്ക്കിടയില്‍ അവിചാരിതമായി രണ്ടു പേര്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുന്നതുമാണ് ചിത്രത്തിന്റെ കഥ. പ്രവീൺ ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിഹിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ബി കെ ഹരിനാരായണനും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിച്ചിരിക്കുന്നു.
തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തസംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2022 ജൂലായ് 1
ഒടിടി റിലീസ് - 2023 ജനുവരി 6 - ആമസോൺ പ്രൈം വീഡിയോ
** Note :
കുറിപ്പ്: ഉല്ലാസം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.