X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മൂത്തോന് ശേഷം എന്ത്? വരാനിരിക്കുന്ന നിവിൻ പോളി ചിത്രങ്ങൾ

Author: Administrator | Updated: Friday, April 24, 2020, 01:12 PM [IST]

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നിവിന്‍ പോളി കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ്‌ ഏറ്റവും ഒടുവിലായി നിവിന്റെതായി പുറത്തിറങ്ങിയ ചിത്രം. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മൂത്തോനിലൂടെ നിവിന്‍ പോളി പ്രേക്ഷകര്‍ക്ക് നല്‍കിയതെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞത്. 2020ലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി.

Share:
cover image
ആക്ഷന്‍ ഹീറോ ബിജു 2
1

നിവിന്‍ പോളിയെ നാകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗമാണ് ആക്ഷന്‍ ഹീറോ ബിജു 2. എബ്രിഡ് ഷൈന്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

കൂടുതല്‍ കാണാം


കൈരളി
2

ക്യാമറാമാന്‍  ജോമോന്‍  ടി ജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ്  കൈരളി .ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. കേരളത്തിലെ  ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായ കേരളാ ഷിപ്പിങ്ങ് കോര്‍പറേഷന്റെ കൈരളി എന്ന കപ്പല്‍ 49 ആളുകളെയും 20,000 ടണ്‍ ഇരമ്പ് ദാതുക്കളെയുംകൊണ്ട് 1979 ജൂലൈ 3ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ സംഭവമാണ് ചലച്ചിത്രമായി പ്രേക്ഷകനുമുന്നില്‍ എത്തുന്നത്.   

കൂടുതല്‍ കാണാം

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്
3

കുഞ്ചാക്കോ ബോബൻ, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്'. 2016ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചിത്രത്തിനുമുമ്പ് രാജേഷ് പിള്ള ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വേട്ടയുടെ റിലീസ് ദിവസം അദ്ധഹം മരിക്കുകയായിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബ നും പിള്ളയും ആദ്യമായി ഒന്നിക്കുന്നത്. പക്ഷേ ആ ചിത്രം അധികം ശ്രദ്ധിക്കപെട്ടിരുന്നില്ല.

കൂടുതല്‍ കാണാം


പടവെട്ട്
4

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. കൂടുതല്‍ കാണാം

തുറമുഖം
5

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം.1950കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കയറ്റിറക്കു തൊഴിലാളികളുടെ ചാപ്പാ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആധാരം. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

കൂടുതല്‍ കാണാം


സഫാരി
6

ഫഹദ് ഫാസിൽ നായകനാവുന്ന പുതിയ ചിത്രമാണ് സഫാരി. ജെക്‌സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി,സണ്ണി വെയ്ന്‍,വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. യുവത്വം തുളുമ്പുന്ന വ്യത്യസ്തനമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാല് യുവാക്കള്‍ നടത്തുന്ന ഒരു യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

കൂടുതല്‍ കാണാം

ഗൗരി
7

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൗരി. ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് നിവിന്‍ എത്തുന്നത്. ഒരു മാസ് ആക്ഷന്‍ റൊമാന്റിക് ഫാമിലി ഡ്രാമയാണ് ചിത്രം.

 

കൂടുതല്‍ കാണാം


ഡിയാഗോ ഗര്‍സിയ
8

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഡിയാഗോ ഗര്‍സിയ. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മല്‍സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. വിദേശത്തുനിന്നുമുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

 

കൂടുതല്‍ കാണാം

എഡിസണ്‍ ഫോട്ടോസ്
9

നിവിന്‍ പോളിയും, ജനനി അയ്യറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് എഡിസണ്‍ ഫോട്ടോസ്. നവാഗതനായ പ്രമോദ് ജി ഗോപാൽ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+