twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    2020ലെ ബോക്‌സോഫീസ് കോടിക്കിലുക്കം

    Author Administrator | Updated: Saturday, January 2, 2021, 08:22 PM [IST]

    കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ തിയേറ്റര്‍, ഒ ടി ടി ഫ്‌ളാറ്റ് ഫോം തുടങ്ങിയവയിലായി ഏതാനും സിനിമകള്‍ മാത്രമാണ് 2020ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. ഈ ചിത്രങ്ങളില്‍ പലതും ബോക്‌സോഫീസില്‍ പരാജയമായപ്പോള്‍ അഞ്ചാംപാതിരയും അയ്യപ്പനും കോശിയും കപ്പേളയുമടക്കം ഒരുപിടി മികച്ച ചിത്രങ്ങള്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗംഭീര വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷനുകള്‍ നേടിയ 4 സിനിമകള്‍ ഇവയാണ്.

    cover image
    Anjaam Pathiraa

    അഞ്ചാം പാതിരാ

    1

    2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 45.90 കോടിയാണ് അഞ്ചാംപാതിരയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍.

    Shylock

    ഷൈലോക്ക്‌

    2

    2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഒരു പക്കാ എന്റര്‍ടെയിനറായ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യം മുതല്‍ അവസാനം വരെ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോയാണ് ചിത്രം. ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 35.50 കോടിയാണ് ഷൈലോക്കിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍.

    Ayyappanum Koshiyum

    അയ്യപ്പനും കോശിയും

    3

    ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ മികച്ച പ്രകനം കൂടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34.69 കോടിയാണ് അയ്യപ്പനും കോശിയും വേള്‍ഡ് വൈഡായി നേടിയത്. 

    Varane Avashyamund

    വരനെ ആവശ്യമുണ്ട്

    4

    നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ഒരു ഫീല്‍ഗുഡ് ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തിയ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 28.90 കോടിയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയത്. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X