>

  ദേ പുട്ട് മുതല്‍ സാനിയാസ്‌ സിഗ്നച്ചേര്‍ വരെ ; മലയാള സിനിമയിലെ ബിസിനസ്സുകാരിതാ

  ബിഗ് സ്‌ക്രീനില്‍ തിളങ്ങുന്നതോടൊപ്പം തന്നെ ബിസിനസ്സിലും മികച്ച വിജയം നേടിയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. അത്തരത്തില്‍ അഭിനയത്തോടൊപ്പം തന്നെ ബിസിനസ്സിലും തിളങ്ങിയ മലയാള സിനിമയിലെ പ്രധാന താരങ്ങളിതാ.
  മലയാള സിനിമാരംഗത്ത് ആദ്യമായി ബിസിനസ്സ് സംരഭകനായ നടനാണ് മോഹന്‍ലാല്‍. ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലാണ് ബിസിനസ്സ് രംഗത്തേക്ക് ആദ്യമായി കടന്നുവരുന്നത്. തുടര്‍ന്ന് പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അതോടൊപ്പം തന്നെ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനിയുടെ സഹപങ്കാളിയായി.വിസ്മയ ഫിലിം സ്റ്റുഡിയോയും സ്വന്തം സ്ഥാപനമാണ്. കൂടാതെ മത്സ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന യൂണി റോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സിന്റെ ഡയറക്ടര്‍ കൂടിയാണ്. ഇതിനൊപ്പം തന്നെ 2 റസ്റ്റോറന്റുകളും സ്വന്തമായുണ്ട്.  
  Complete: Mohanlal Biography
  2.
  മലയാളത്തിലെ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ ആഷിക്ക് അബു 2012ലാണ്  ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടൈമെന്റ് പ്രൈ.ലി എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ നിര്‍മ്മാണ സംരംഭം. കൂടാതെ കൊച്ചി പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന കഫേ പപ്പായയുടെ ഉടമസ്ഥന്‍ കൂടിയാണ്. 2013ലാണ് ആഷിക്ക് അബുവും സുഹൃത്തുക്കളും ചേര്‍ന്ന് കഫേ പപ്പായ ആരംഭിക്കുന്നത്.  
  3.
  പ്രേക്ഷകരുടെ പ്രിയതാരം റിമ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന ഡാന്‍സ് സ്റ്റുഡിയോ ആണ് മാമാങ്കം. കളരി, യോഗ, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങി ഹിപ്പ്‌ഹോപ്പ് പോലുള്ള വ്യത്യസ്ത നൃത്തരൂപങ്ങള്‍ക്കുള്ള പരീശലനവും ഇവിടെ നിന്നും ലഭിക്കും.  

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X