ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ദിവസവും വര്‍ക്ക് ഔട്ടും, ഡയറ്റും പിന്തുടരുന്ന താരങ്ങള്‍ ഫിറ്റ്‌നസിനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാനും തയ്യാറാണ്. അതുപോലെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനായി ലൈഫ് സ്റ്റൈലില്‍ വരെ ഇക്കൂട്ടര്‍ മാറ്റം വരുത്താറുണ്ട്. അത്തരത്തില്‍ മത്സ്യവും മാംസവും പൂര്‍ണമായും ഉപേക്ഷിച്ച് വീഗന്‍ ഡയറ്റ് പിന്തുടരുന്ന ബോളിവുഡിലെ പ്രശസ്തരിതാ.