twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വന്നതും പോയതും അറിഞ്ഞേയില്ല; പാളിപ്പോയ സെക്കന്റ് പാര്‍ട്ടുകള്‍

    Author Administrator | Updated: Thursday, March 19, 2020, 04:18 PM [IST]

    ഒരുപാട് ഹിറ്റു ചിത്രങ്ങളുടെ സെക്കന്റ് പാര്‍ട്ടുകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.അതില്‍ മിക്കവയും വന്‍ പരാജയങ്ങളുമായിരുന്നു. കിലുക്കം കിലുകിലുക്കം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ, സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നിവ അതിനുദാഹരണങ്ങളാണ്‌. അത്തരത്തില്‍ തിയേറ്ററുകളില്‍ വന്‍വിജയം നേടി ഹിറ്റായ ചിത്രങ്ങളുടെ പാളിപ്പോയ സെക്കന്റ് പാര്‍ട്ടുകളിതാ..

    cover image
    Kilukkam Kilukilukkam

    കിലുക്കം കിലുകിലുക്കം

    1

    മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റു ചിത്രങ്ങളിലൊന്നായ കിലുക്കത്തിന്റെ രണ്ടാംഭാഗമായിരുന്നു കിലുക്കം കിലുക്കം. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എന്നാല്‍ തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വിജയം ചിത്രത്തിന് ലഭിച്ചില്ല.  

    Padmasree Bharat Dr. Saroj Kumar

    പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ

    2

    ഏറെ വിവാദങ്ങള്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തിയ പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ. നവാഗതനായ സജിൻ രാഘവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരത്തില്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന കഥാപാത്രമായി തന്നെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലും എത്തുന്നത്.

    The King And The Commissioner

    ദി കിംഗ് ആന്റ് ദി കമ്മീഷണർ

    3

    1994-ൽ പുറത്തിറങ്ങിയ കമ്മീഷണർ, 1995-ൽ  പുറത്തിറങ്ങിയ ദി കിംഗ്, എന്നീ ചലച്ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിംഗ് ആന്റ് ദി കമ്മീഷണർ. മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്‌ പക്ഷേ പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല. 

    Sagar Alias Jacky re-loaded

    സാഗർ എലിയാസ് ജാക്കി റീലോഡഡ്

    4

    മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപതാം നൂറ്റാണ്ട് . റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറിയിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ രണ്ടാംഭാഗമെന്ന നിലയില്‍ പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു.   

    Balram vs Tara Das

    ബൽറാം v/s താരാദാസ്

    5

    മമ്മൂട്ടി,കത്രീന കൈഫ്,ശ്രീനിവാസന്‍,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബൽറാം V/S താരാദാസ്.ബല്‍റാം എന്ന പോലീസ് ഓഫീസറായും താരദാസ് എന്ന കള്ളക്കടത്തുകാരനായും മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.    

    Samrajyam 2 Son Of Alexander

    സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍

    6

    മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് 'സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍'. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. എന്നാല്‍ തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വിജയം ചിത്രത്തിന് ലഭിച്ചില്ല.  

    Mannar Mathai Speaking 2

    മാന്നാർമത്തായി സ്പീക്കിങ്ങ് 2

    7

    1995-ൽ പുറത്തിറങ്ങിയ മാന്നാർമത്തായി സ്പീക്കിങ്ങ്  എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്‌ മാന്നാർമത്തായി സ്പീക്കിങ്ങ് 2. ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, ഷമ്മി തിലകൻ, അപർണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനും തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചില്ല. 

    August 15

    ആഗസ്റ്റ് 15

    8

    1988-ൽ പുറത്തിറങ്ങിയ 'ആഗസ്റ്റ് 1' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്‌ ആഗസ്റ്റ് 15. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി മമ്മൂട്ടി ,സിദ്ധിഖ്, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനും  പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X