>

  റീലിലേയും റിയലിലേയും കപ്പിള്‍ ; ബിജു മേനോനും സംയുക്തയും ഒന്നിച്ച ചിത്രങ്ങള്‍

  മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ. ലാല്‍ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്ക് ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. പിന്നീട് മഴ, മേഘമല്‍ഹാര്‍ തുടങ്ങി നാലോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുയും ചെയ്തു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ബിജു മേനോനുമായി സംയുക്തയുടെ വിവാഹം കഴിയുന്നത്. പിന്നീട് സിനിമയില്‍ നിന്നും സംയുക്ത മാറിനില്‍ക്കുകയും ചെയ്തു.
  ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ദിലീപ്, കാവ്യ മാദവന്‍, ഇന്നസെന്റ്, ജഗദീഷ്, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവ്യ മാധവന്‍ ആദ്യമായി നായികവേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഈ ചിത്രം.
  2. മഴ
  ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴയാണ് ബിജു മേനോനും സംയുക്തയും ഒരുമിച്ചഭിനയിച്ച മറ്റൊരു ചിത്രം. മലയാളത്തിലെ നോവലിസ്റ്റ് മാധവികുട്ടി എഴുതിയ 'നഷ്ടപെട്ട നീലമ്പരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
  3.
  കമല്‍ സംവിധാനം ചെയ്ത മധുരമ്പൊരക്കാറ്റ് ആണ് ബിജു മേനോനും സംയുക്തയും ഒരുമിച്ചഭിനയിച്ച മറ്റൊരു ചിത്രം. നാല് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് രഘുനാഥ് പാലേരിയാണ്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X