X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ആദരാഞ്ജലി മുതല്‍ ആരാരും വരെ; 2023ന്റെ തുടക്കത്തില്‍ മലയാളികള്‍ക്കിടയില്‍ ഓളമുണ്ടാക്കിയ ഗാനങ്ങള്‍

Author Administrator | Updated: Monday, April 10, 2023, 09:14 AM [IST]

റിലീസ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ യുട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറിയ ഗാനമായിരുന്നു രോമാഞ്ചാത്തിലെ ആദരാഞ്ജലി. പ്രമോ സോങ്ങായ റിലീസ് ചെയ്ത ഗാനം 13 മില്യണ്‍ കാഴ്ചക്കാരുമായി ജൈത്രയാത്ര തുടരുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യം സംഗീതം നല്‍കിയ ഗാനം ചിത്രമിറങ്ങി മാസങ്ങള്‍ക്ക് ശേഷവും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്. രോമാഞ്ചത്തിലെ ആദരാഞ്ജലി പോലെ 2023ന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായി മാറിയ മലയാള ഗാനങ്ങളിതാ.


cover image
Video Thumbnail

2023ല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് ഗാനമാണ് സുലൈഖ മന്‍സിലിലെ ജില്‍ ജില്‍ ജില്‍. ടി.കെ കുട്ടിയാലി എഴുതിയ എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടായ ആരാരും മനസില്‍ നിന്നൊരിക്കലും എന്ന ഗാനമാണ് കല്യാണപ്പാട്ടായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗാനം വര്‍ഷ രഞ്ജിത്ത്, മീര പ്രകാശ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അനാര്‍ക്കലി മരിക്കാര്‍, ഗണപതി, ദീപ തോമസ് എന്നിവരുടെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.  

Video Thumbnail

2023ന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് രോമാഞ്ചം. മൗത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററുകളില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ആദരാഞ്ജലി എന്നു തുടങ്ങുന്ന പ്രമോഷന്‍ ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുശിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം മധുവന്തി നാരായണനും സുഷിനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിലവില്‍ 13 മില്യണ്‍ പേര്‍ ഗാനം കണ്ടു കഴിഞ്ഞു.  

Video Thumbnail

2023ന്റെ ആദ്യ പകുതിയില്‍ മലയാളികളുടെ മനസില്‍ ഇടം നേടിയ മറ്റൊരു ഗാനമാണ് വെടിക്കെട്ടിലെ ഇന്ദീവരം എന്നു തുടങ്ങുന്ന കല്യാണപ്പാട്ട്. ഷിബു പുലര്‍കാഴ്ചയും ബിബിന്‍ ജോര്‍ജും എഴുതിയ വരികള്‍ക്ക് ഷിബു പുലര്‍കാഴ്ച തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 3നായിരുന്നു തിയേറ്ററുകളിലെത്തിയത്.  

Video Thumbnail

റിലീസിന് പിന്നാലെ യുട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറിയ ഗാനമാണ് നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലെ താനാരോ തന്നാരോ എന്നു തുടങ്ങുന്ന ഗാനം. ചിത്രത്തിന്റെ സംവിധായകന്‍ മര്‍ഫി ദേവസ്യ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ രസിപ്പിക്കുന്ന ഗാനം നടന്‍ ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, നിതിന്‍ ജോര്‍ജ്, സജിന്‍, ഗണപതി, രാജേഷ് തംബുരു എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിലെ ആകെയുള്ളൊരു പാട്ട് കൂടിയാണിത്.  

Video Thumbnail

റിലീസ് മുമ്പ് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനമാണ് ആയിഷയിലെ കണ്ണില് കണ്ണില്. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ഗാനത്തില്‍ മഞ്ജു വാര്യരുടെ ഡാന്‍സ് തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. വൈറലായതിനൊപ്പം തന്നെ ഗാനരംഗത്തിലെ മഞ്ജു വാര്യരുടെ വേഷം ട്രോള്‍ പേജുകളില്‍ നിറയുകയും ചെയ്തിരുന്നു. ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു മഞ്ജു വാര്യരുടെ വേഷം. ഇതായിരുന്നു ഗാനം ട്രോളന്മാര്‍ ഏറ്റെടുക്കാന്‍ കാരണമായത്. ഗാനം ഹിറ്റായെങ്കിലും ആയിഷയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+