അമ്മയാകാനുള്ള ഒരുക്കത്തിനിടെ അടുത്തിടെയായിരുന്നു ബോളിവുഡ് നടി ആലിയ ഭട്ട് സ്വന്തമായി മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. എഡമമ്മ എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്ത വിവരം ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയ ആരാധകരെ അറിയിച്ചത്. പിന്നാലെ ബ്രാന്‍ഡിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള കുഞ്ഞു വീഡിയോയും താരം പങ്കുവെച്ചിരുന്നു. ആലിയ ഭട്ടിനെപ്പോലെ സിനിമാതിരക്കുകള്‍ക്കിടയിലും സ്വന്തമായി ബിസിനസ് ആരംഭിച്ച ബോളിവുഡിലെ പ്രശസ്ത നടിമാരിതാ.