twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    എന്നു വരും ? റിലീസ് മാറ്റിവെച്ച മലയാള ചിത്രങ്ങള്‍

    Author Administrator | Updated: Friday, April 24, 2020, 01:12 PM [IST]

    മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ച ചിത്രം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റിലീസ്‌ മാറ്റിവെക്കുകയായിരുന്നു. മാര്‍ച്ച് 12 ന് റിലീസ് ചെയ്യാനിരുന്ന വാങ്ക്, ടൊവീനോ കേന്ദ്രകഥാപാത്രമായി എത്തുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ റിലീസ് മാറ്റിവെച്ച മലയാള ചിത്രങ്ങളാണ്.

    cover image
    Marakkar-Arabikadalinte Simham

    മരക്കാര്‍- അറബിക്കടലിന്റെ സിംഹം

    1

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. അറബികടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മുന്‍പ്  ചിത്രവുമായി ബന്ധപെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന സംവിധായകന്‍ സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടി ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരക്കാറുമായി മു‌ന്നോട്ടു പോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.

    Vaanku

    വാങ്ക്

    2

    സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മിച്ച് കാവ്യ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക് .ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. അനശ്വര രാജന്‍,നന്ദന വര്‍മ,ഗോപിക രമേശ്,മീനാക്ഷി ഉണ്ണികൃഷ്ണന്‍,വിനീത്,സരസ ബാലുശ്ശേരി,തെസ്‌നി ഖാന്‍,മേജര്‍,ജോയ് മാത്യൂ,പ്രകാശ് ബാരെ,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    One

    വണ്‍

    3

    മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍.ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X