X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഇത്തവണ പെരുന്നാള്‍ കളറാകും, നീലവെളിച്ചമടക്കം തിയേറ്ററുകളിലെത്തുന്നത് വമ്പന്‍ സിനിമകള്‍

Author: Administrator | Updated: Wednesday, April 19, 2023, 03:31 PM [IST]

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ആഷിഖ് അബു ചിത്രമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവീനോ തോമസും റിമ കല്ലിങ്കലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരുന്നാള്‍ റിലീസായി ചിത്രം ഏപ്രില്‍ 20ന് പ്രേക്ഷകരിലേക്കെത്തുകയാണ്. നീലവെളിച്ചത്തോടൊപ്പം പെരുന്നാള്‍ റിലീസായി എത്തുന്ന മറ്റ് പ്രധാന മലയാള സിനിമകളിതാ.

Share:
cover image
Video Thumbnail

നീലവെളിച്ചം

ടൊവീനോ തോമസും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന നീലവെളിച്ചം ഏപ്രില്‍ 20നാണ് തിയേറ്ററുകളിലെത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷന്‍ മാത്യുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മുമ്പ് ഏപ്രില്‍ 21നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിന്നീട് ഡേറ്റ് മാറ്റുകയായിരുന്നു. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.  

കൂടുതല്‍ കാണാം
Video Thumbnail

2018 എവരിവണ്‍ ഈസ് എ ഹീറോ

മലയാളത്തിലെ വന്‍താര നിര അണിനിരക്കുന്ന ചിത്രമാണ് 2018 എവരിവണ്‍ ഈസ്‌ എ ഹീറോ. 2018ല്‍ കേരളം അതിജീവിച്ച പ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ലാല്‍, ഇന്ദ്രന്‍സ്, ആസിഫ് അലി, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  

കൂടുതല്‍ കാണാം
Video Thumbnail

അയല്‍വാശി

ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രമാണ് അയല്‍വാശി. സൗബിന്‍ ഷാഹിറിനെ നായകനാക്കി ഇര്‍ഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തായ മുഹസിന്‍ പരാരിയുടെ സഹോദരനായ ഇര്‍ഷാദിന്‌റെ ആദ്യ സംവിധാന ചിത്രം കൂടിയാണ് അയല്‍വാശി. കോട്ടയം നസീര്‍,  ലിജോ മോള്‍ ജോസ്, ജഗദീഷ്, സ്വാതി ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  

കൂടുതല്‍ കാണാം
Video Thumbnail

സുലൈഖ മന്‍സില്‍

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുഖൈല മന്‍സില്‍ ആണ് പെരുന്നാളിന് റിലീസ് ചെയ്യുന്ന മറ്റൊരു പ്രധാന ചിത്രം. അനാര്‍ക്കലി മരിക്കാര്‍, ലുക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രം നിര്‍മ്മിച്ചത്.  

കൂടുതല്‍ കാണാം

Video Thumbnail

കഠിന കഠോരമീ അണ്ഡകടാഹം

പെരുന്നാള്‍ റിലീസായി എത്തുന്ന മറ്റൊരു ചിത്രമാണ് ബേസില്‍ ജോസഫ് നായകനായി എത്തുന്ന കഠിന കഠോരമീ അണ്ഡകടാഹം. കോഴിക്കോട് പശ്ചാത്തലമാക്കി മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സുധീഷ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റു താരങ്ങള്‍.  

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+