>

    ദാ വന്നു ദേ പോയി; മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ നടിമാര്‍

    മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി നായികമാര്‍ മലയാളത്തിലുണ്ട്. അത്തരത്തില്‍ ആദ്യ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അത് നിലനിര്‍ത്തികൊണ്ടു പോവാന്‍ കഴിയാതെ പോയ മലയാളത്തിലെ ചില നായികമാരിതാ
    ദിലീപ് നായകനായി എത്തിയ പറക്കുംതളികയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനുശേഷം മികച്ച വേഷങ്ങളൊന്നും നിത്യയ്ക്ക് ലഭിച്ചിരുന്നില്ല. കണ്‍മഷി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. 
    കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമായിരുന്നു രേണുക മേനോന്‍. സിദ്ധാര്‍ത്ഥ്‌ ഭരതന്‍, ജിഷ്ണു തുടങ്ങിയവര്‍ നായകന്മാരായി എത്തിയ ചിത്രത്തില്‍ നായികയായാണ് രേണുക അഭിനയിച്ചത്. എന്നാല്‍ നമ്മളിനുശേഷം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും താരത്തിന് ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  
    ദിലീപ് നായകനായി എത്തിയ കാര്യസ്ഥനിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമായിരുന്നു അഖില ശശിധരന്‍. തുടര്‍ന്ന് തേജാഭായ് ആന്റ് ഫാമിലിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ആ കഥാപാത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‍ക്കുശേഷം പിന്നീട് മലയാളത്തില്‍ അഖില സിനിമകളും ചെയ്തിരുന്നില്ല.  
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X