>

  മലയാളം പറഞ്ഞ ബോളിവുഡ് താരസുന്ദരികള്‍

  ബോളിവുഡ് പോലെയുള്ള വമ്പന്‍ ഇന്‍ഡസ്ട്രികളിലുള്ള താരങ്ങളില്‍ പലരും മലയാളചിത്രങ്ങള്‍ ചെയ്യാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലരെല്ലാം മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും ബോളിവുഡില്‍ നിന്നും മറ്റുമെത്തുന്ന താരങ്ങള്‍ക്ക് ഭാഷയാണ് മലയാളത്തില്‍ പ്രശ്‌നമുണ്ടാക്കാറുള്ളത്. പക്ഷേ ഈ പരിമിതിയെ മറികടന്നും മലയാളത്തോടുള്ള താല്‍പര്യം കാരണം ഇവിടെ എത്തിയവര്‍ ഏറെയാണ്. ഇതാ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡ് താരങ്ങളില്‍ ചിലര്‍.
  1986ല്‍ പുറത്തിറങ്ങിയ കാലാപാനിയാണ് തബുവിന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന്‌ കവര്‍ സ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  
  Complete: Tabu Biography
  മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് ആണ് ഹുമ ഖുറേഷിയുടെ ആദ്യ മലയാള ചിത്രം. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധിഖ്, സുനില്‍ സുഖദ, കെപിഎസി ലളിത, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇറോസ് ഇന്റർനാഷണൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
  ഐ വി ശശി സംവിധാനം ചെയ്ത ബല്‍റാം വി എസ് താരാദാസ് ആണ് കത്രീന കൈഫിന്റെ ആദ്യ മലയാള ചിത്രം. ചിത്രത്തില്‍ സുപ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.    
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X