twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ഭാനു അതയ്യ മുതൽ റസൂൽ പൂക്കുട്ടി വരെ ; ഓസ്കാറിലെ ഇന്ത്യൻ തിളക്കം

    Author Administrator | Updated: Saturday, April 2, 2022, 12:37 PM [IST]

    1983 ഏപ്രില്‍ 1നായിരുന്നു ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ പേര് ആദ്യമായി മുഴങ്ങിയത്. ഗാന്ധി എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരക ഭാനു അതയ്യയായിരുന്നു ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ആദ്യ ഓസ്‌കാര്‍ പുരസ്‌കാരം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. 1983ല്‍ നിന്നും 2022ല്‍ എത്തിനില്‍ക്കുമ്പോള്‍ ഭാനു അതയ്യ അടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെയായി ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. അവരെക്കുറിച്ച് കൂടുതലറിയാം.

    cover image

    - ഭാനു അതയ്യ

    ഭാനു അതയ്യ
    1

    ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവാണ് ഭാനു അതയ്യ. 1983ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. 1956ല്‍ പുറത്തിറങ്ങിയ 'സിഐഡി' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനുവിന്റെ സിനിമാപ്രവേശനം.

    - സത്യജിത് റേ

    സത്യജിത് റേ
    2

    സിനിമാലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ച ചലച്ചിത്ര സംവിധായകനാണ് സത്യജിത് റേ. ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

    - എ ആർ റഹ്മാൻ

    എ ആർ റഹ്മാൻ
    3

    സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീത സം‌വിധാനത്തിലൂടെയാണ് 2009ലെ ഓസ്‌കാര്‍ പുരസ്‌കാരം എ.ആര്‍ റഹ്മാനെ തേടിയെത്തിയത്. കൂടാതെ ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും അദ്ധേഹത്തെ തിരഞ്ഞെടുത്തിരുന്നു.

    - ഗുൽസാർ

    ഗുൽസാർ
    4

    പ്രശസ്ത ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് ഗുല്‍സാര്‍.  സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ധേഹത്തിന് ഓസ്കാർ പുരസ്‌ക്കാരം ലഭിച്ചത്. ഗാനരചയിതാവ് എന്ന നിലയിൽ ഗുൽസാർ പ്രശസ്തനായത് രാഹുൽ ദേവ് ബർമൻ, എ.ആർ. റഹ്‌മാൻ, വിശാൽ ഭരദ്വാജ് തുടങ്ങിയവരുമായുള്ള കൂട്ടുകെട്ടുകളിലൂടെയാണ്.

    - റസൂല്‍ പൂക്കുട്ടി

    റസൂല്‍ പൂക്കുട്ടി
    5

    2009ലാണ്‌ ''സ്ലം ഡോഗ് മില്യണയര്‍'' എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിക്ക് പുരസ്‌ക്കാരം ലഭിച്ചത്. റിച്ചാര്‍ഡ് പ്രൈക്, ഇയാന്‍ ടാപ് എന്നിവര്‍ക്കൊപ്പമാണ് ശബ്ദ മിശ്രണത്തിനുള്ള 2009ലെ ഓസ്‌കാര്‍ പുരസ്‌കാരം റസൂല്‍ പൂക്കുട്ടി പങ്കിട്ടത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X