twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    സെക്കന്‍ഡ് ഷോ മുതല്‍ കുറുപ്പ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ഈ അഞ്ച് സിനിമകള്‍ കാണാതെ പോകരുത്

    Author Administrator | Updated: Saturday, June 27, 2020, 05:21 PM [IST]

    കൃത്യമായി പറഞ്ഞാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫെബ്രുവരി മൂന്നിനാണ് സെക്കന്‍ ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ഇല്ലാതെ തിയേററ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ബോക്‌സോഫീസ് ഹിറ്റായിലെങ്കിലും സെക്കന്‍ഡ് ഷോ ദുല്‍ഖര്‍ എന്ന താരത്തിന്റെ വിജയചിത്രങ്ങളിലൊന്നു തന്നെയാണ്. തുടര്‍ന്ന് ഉസ്താദ് ഹോട്ടലിലെ ഫൈസിയായും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായും ചാര്‍ളിയായും ദുല്‍ഖര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. എട്ടുവര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കുമ്പോള്‍ ദുല്‍ഖറിന്റെ മികച്ച അഞ്ച് കഥാപാത്രങ്ങളിതാ..

    cover image
    Second Show

    സെക്കന്റ് ഷോ

    1

    കൃത്യമായി പറഞ്ഞാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫെബ്രുവരി മൂന്നിനാണ് സെക്കന്‍ ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍  മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മെഗാസ്റ്റാന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ഇല്ലാതെ തിയേററ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ബോക്‌സോഫീസ് ഹിറ്റായിലെങ്കിലും സെക്കന്‍ഡ് ഷോ ദുല്‍ഖര്‍ എന്ന താരത്തിന്റെ വിജയചിത്രങ്ങളിലൊന്നു തന്നെയാണ്.     

    Charlie

    ചാർലി

    2

    ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് .ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രമായ ചാര്‍ലിയെ തേടി ടെസ്സയുടെ അന്വേഷണമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളിലൊന്നുകൂടിയാണ് ചാര്‍ലി.  

    Usthad Hotel

    ഉസ്താദ് ഹോട്ടൽ

    3

    അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്ദാത് ഹോട്ടല്‍. ചിത്രത്തില്‍ ഫൈസി എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്. തിലകന്‍, സിദ്ധിഖ്, നിത്യ മേനോന്‍ തുടങ്ങിയവരായിരുന്നു മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ് ഉസ്താദ് ഹോട്ടല്‍.   

    Bangalore Days

    ബാംഗ്ലൂര്‍ ഡെയ്‌സ്

    4

    ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, പാര്‍വതി തുടങ്ങി മലയാളത്തിലെ വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്.  

    Kammatti Paadam

    കമ്മട്ടിപാടം

    5

    2016ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. എറണാകുളത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ മനുഷ്യരുടെയും പൊള്ളുന്ന ജീവിതം പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X