റോഡ് മൂവികള്‍ താരതമ്യേന കുറഞ്ഞ മലയാള സിനിമയില്‍ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ അതിലെ യാത്രയും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.