twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രോ ഡാഡി ഒടിടിയിലൂടെ എത്തുന്നു... മോഹവില നൽകി സിനിമ വാങ്ങിയത് ഹോട്ട്സ്റ്റാറോ?

    |

    ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിന് എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രോ ഡാഡി. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വീണ്ടുമൊരു പൃഥ്വിരാജ് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സിനിമ കൂടിയാണ് ബ്രോ ഡാഡി. ലൂസിഫർ കഴിഞ്ഞ ശേഷം സംവിധാനത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാംഭാ​ഗം എമ്പുരാൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊറോണയും ലോക്ക് ഡൗണും വഴിമുടക്കി.

    ഫാമിലി എന്റർടെയ്നറായി ഒരുക്കുന്ന ബ്രോ ഡാഡിയിൽ മലയാളത്തിലെ തന്നെ വലിയൊരു താരനിര ഭാ​ഗമായിട്ടുണ്ട്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിക്കുള്ളിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാ​ഗം രം​ഗങ്ങളും ചിത്രീകരിച്ചത്. ലൂസിഫറിലൂടെ മാസ് പടം പൃഥ്വിരാജ് ചെയ്താലുള്ള റിസൽട്ട് സിനിമാപ്രേമി കണ്ടതാണ്. ബോക്സ് ഓഫീസിൽ കോടികൾ നേടിയ സിനിമ കൂടിയായിരുന്നു ലൂസിഫർ.

    ബ്രോ ഡാഡിയും ഒടിടിയിലേക്ക്

    തിയേറ്ററുകൾ തുറക്കുന്നതിലെ പ്രതിസന്ധി നീണ്ടുപോകുന്നതിനാൽ നിരവധി മലയാള സിനിമകൾ തിയേറ്റർ റിലീസ് മോഹം ഉപേക്ഷിച്ച് ഒടിടിയെ ആശ്രയിക്കുകയാണ്. അടുത്തിടെ ജയസൂര്യ ചിത്രം സണ്ണി, ടൊവിനോ തോമസ് സിനിമ കാണെക്കാണെ എന്നിവയെല്ലാം ഒടിടിയിലൂടെയായിരുന്നു റിലീസ് ചെയ്തത്. ഇപ്പോൾ ഈ ചിത്രങ്ങളുടെ ചുവടുപിടിച്ച് പൃഥ്വിരാജ്-മോഹൻലാൽ സിനിമ ബ്രോ ഡാഡിയും ഒടിടി റിലീസിന് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സിനിമയുടെ റൈറ്റ്സ് ഹോട്ട്സ്റ്റാർ വാങ്ങിയതായും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും അണിയറപ്രവർത്തകർ നടത്തിയിട്ടില്ല.

    ആശിർവാദ് സിനിമാസിന്റെ നിർമാണം

    സിനിമയുടെ എഡിറ്റിങ് ജോലികളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഫൈനല്‍ മിക്‌സിങ് കഴിഞ്ഞതിന് ശേഷം റിലീസ് തിയ്യതി അണിയറപ്രവർത്തകർ പുറത്തുവിടുമെന്നും അഭ്യൂഹങ്ങളുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമിച്ചിരിക്കുന്നത്. ലൂസിഫർ നിർമിച്ചതും ആശിർവാദ് സിനിമാസായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ റൈറ്റ്‌സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത് ആന്റണി പെരുമ്പാവൂരിന്റെ കീഴിലുള്ള ആശിര്‍വാദ് സിനിമാസാണ്. പൃഥ്വിരാജിന്റെ ലൂസിഫറിലൂടെയായിരുന്നു തുടക്കം. സാറ്റ്‌ലൈറ്റ് റൈറ്റ്‌സിനേക്കാളും ഉയര്‍ന്ന തുകയ്ക്കാണ് അന്ന് ലൂസിഫറിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയത്.

    ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക്

    തിയേറ്റർ റിലീസ് നടത്താതെ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആശിർവാദ് സിനിമാസ് ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആയിരുന്നു. ലൂസിഫറും ദൃശ്യം 2 ഉം ആമസോണ്‍ പ്രൈമാണ് വാങ്ങിയതെങ്കില്‍ ബ്രോ ഡാഡിയെ മോഹവില നല്‍കി സ്വന്തമാക്കിയത് ഡിസ്‌നി പ്ലസിന്റെ കീഴിലുള്ള ഹോട്ട്‌സ്റ്റാറാണെന്നാണ് റിപ്പോർട്ട്. ബ്രോഡാഡി'‌ അഥവാ ചേട്ടച്ഛനായി ഒരിക്കൽക്കൂടി മോഹൻലാലിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

    Recommended Video

    ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം
    തിയേറ്റർ പ്രതിസന്ധി, മരക്കാർ അടക്കമുള്ളവയുടെ റിലീസ് നീളുന്നു

    മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും സംഗീതം ദീപക് ദേവും കലാസംവിധാനം ഗോകുൽദാസുമാണ് നിർവഹിച്ചത്. എല്ലാ ജോലികളും പൂർത്തിയാക്കിയിട്ടും തിയേറ്ററുകൾ തുറക്കാത്തതിനാൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ബി​ഗ് ബജറ്റ് ചിത്രം നാളുകളായി പെട്ടിയിലാണ്. മലയാള സിനിമയിൽ നാഴികകല്ലായി മാറിയേക്കാവുന്ന സിനിമ പ്രിയദർശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്കാരങ്ങൾ വരെ നേടിയ സിനിമ തിയേറ്ററുകൾ തുറക്കുന്നത് അനുസരിച്ച് പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. മരക്കാറിന് ഒരു ഒടിടി റിലീസ് എന്നത് ചിന്തയിൽ പോലും ഇല്ലാത്തതാണെന്ന് നേരത്തെ പ്രിയദർശൻ തന്നെ വ്യക്തമാക്കിയിരുന്നു.

    English summary
    director Prithviraj-Mohanlal movie bro daddy may be released on OTT platform Hotstar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X