X
മലയാളം » സിനിമകള്‍ » ജല്ലിക്കട്ട്‌
ജല്ലിക്കട്ട്‌

ജല്ലിക്കട്ട്‌

Action | Drama | 04 Oct 2019 |
Malayalam

2.5 /5 Users

3.5 /5 Filmibeat

ജല്ലിക്കട്ട്‌ കഥ

ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് , ജാഫര്‍ ഇടുക്കി,ചെമ്പന്‍ വിനോദ് ജോസ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്‌. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.   പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍ കിയത് . ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആദ്യം പോത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര്, പിന്നീട് ഈ പേരു മാറ്റി ജല്ലിക്കെട്ട് എന്നാക്കി മാറ്റുകയായിരുന്നു. സാഹസികത നിറഞ്ഞ ചിത്രം ഹൈറേഞ്ചിലാണ് ചിത്രീകരിച്ചിരിക്കുന്നത്‌. ഒ തോമസ് പണിക്കരാണ് ചിത്ര ത്തിന്റെ നിര്‍മ്മാതാവ്. ടൊറന്റോ ഫിലിംഫെസ്റ്റിവൽ 2019 ൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ 93-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രമാണിത്. അതോടൊപ്പം തന്നെ മികച്ച ഛായാഗ്രഹണത്തിനുള്ള 67ാംമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
Read More

ജല്ലിക്കട്ട്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജല്ലിക്കട്ട്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
കഥ എസ് ഹരീഷ്‌, ആര്‍ ജയകുമാര്‍
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍
സംപാദക ദീപു ജോസഫ്‌
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ ഒ തോമസ് പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജല്ലിക്കട്ട്‌ വാർത്തകൾ

ജല്ലിക്കട്ട്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ജല്ലിക്കട്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+