twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജല്ലിക്കെട്ടിനിടയിലെ വലിയ വെല്ലുവിളി അതായിരുന്നു! തുറന്നുപറച്ചിലുമായി ലിജോ ജോസ് പെല്ലിശ്ശേരി!

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയാണിത്. ചെയ്യുന്ന സിനിമകളെയെല്ലാം വ്യത്യസ്തതയോടെ സമീപിക്കുന്ന ലിജോയുടെ ഇത്തവണത്തെ വരവും ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരും പറഞ്ഞത്. ഇതൊരു മലയാള ചിത്രമാണോയെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. ആദ്യദിവസം മാത്രമേ തനിക്ക് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നുള്ളൂവെന്നും അടുത്ത സിനിമയുടെ തിരക്കിലാണ് താനെന്നും അദ്ദേഹം പറയുന്നു. രേഖാ മേനോന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി വിശേഷങ്ങള്‍ പങ്കുവെച്ചത്..

    കയറുപൊട്ടുന്നൊരു പോത്ത് ഒരു വില്ലേജിനെ മുഴുവനായും തകിടം മറിക്കുന്നതാണ് ചിത്രത്തിന്റരെ തീം. അത് വിപുലീകരിച്ചാണ് ചിത്രമൊരുക്കിയത്. അനിമല്‍ സെന്‍ട്രിക് ഫിലിം ആണെന്നുള്ളതാണ് ഈ സിനിമയുടെ വെല്ലുവിളിയും സാഹസികതയും. മലയാളത്തില്‍ നിന്ന് ഇത്തരമൊരു സിനിമ ചെയ്യുമ്പോള്‍ ഒരുപാട് പരിമിതിയുണ്ട്. അങ്കമാലി ഡയറീസിന് മുന്‍പ് തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അതെങ്ങനെ ചെയ്യുമെന്ന ആശയക്കുഴപ്പമായിരുന്നു. പോത്തിനെ കാര്‍ട്ടൂണ്‍ പോലെ കാണിക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. മറ്റ് സിനിമകളില്‍ മൃഗങ്ങളെ എങ്ങനെയാണ് കാണിച്ചതെന്നത് നിരീക്ഷിച്ചിരുന്നു.

    Jallikkattu

    ലിജോയുടെ ഫ്രെയിമുകളെക്കുറിച്ച് എല്ലാവരും വാചാലരായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് തനിക്കും തോന്നിയിട്ടുള്ളത്. ടെക്‌നീഷ്യന്‍മാരുമായുള്ള ആശയവിനിമയം വളരെ സ്മൂത്തായിരിക്കണം. എല്ലാവരേയും ഒരു വിഷയത്തില്‍ കൊണ്ടുവരികയെന്നത് സംവിധായകന്റെ ജോലിയാണ്. നമ്മള്‍ പോവുന്ന ദിശയിലേക്ക് തന്നെ അവരും വരണം. അവരെ കൊണ്ടുവരികയെന്നുള്ളതാണ് സംവിധായകന്റെ ജോലിയെന്നും അദ്ദേഹം പറയുന്നു.

    English summary
    Lijo Jose Pellisheri Talking About Jallikkattu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X