ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് , ജാഫര്‍ ഇടുക്കി,ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആദ്യം പോത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര്, പിന്നീട് ഈ പേരു മാറ്റി ജല്ലിക്കെട്ട് എന്നാക്കി മാറ്റുകയായിരുന്നു. സാഹസികത നിറഞ്ഞ ചിത്രം ഹൈറേഞ്ചിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ടൊറന്റോ ഫിലിംഫെസ്റ്റിവൽ 2019 ൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ 93-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രമാണിത്. അതോടൊപ്പം തന്നെ മികച്ച ഛായാഗ്രഹണത്തിനുള്ള 67ാംമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
** Note :
കുറിപ്പ്: ജല്ലിക്കട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.