X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2021ൻ്റെ നഷ്ടങ്ങൾ; ഓർമ്മകളിൽ മരിക്കാതെ ഈ മലയാള താരങ്ങള്‍

Author: Administrator | Updated: Thursday, December 30, 2021, 08:48 PM [IST]

കൊവിഡില്‍ ആടിയുലഞ്ഞ മലയാള സിനിമയ്ക്ക് ഇത്തിരിയെങ്കിലും ആശ്വാസം പകര്‍ന്ന വര്‍ഷമായിരുന്നു 2021. പാതിവഴിയില്‍ തിയേറ്ററകുള്‍ തുറന്നതും സിനിമകള്‍ പ്രദര്‍ശിപ്പിച്ചതുമെല്ലാം സിനിമാലോകത്തിന് പുതുജീവന്‍ പകര്‍ന്നപ്പോള്‍ നെടുമുടി വേണുവിന്റെയും ശരണ്യ ശശിയുടെയുമൊക്കെ മരണം ഉണ്ടാക്കിയ നഷ്ടങ്ങളും വലുതാണ്. 2021ല്‍ സിനിമലോകത്തോട് വിട്ടുപിരിഞ്ഞ താരങ്ങള്‍ ഇവരാണ്.

Share:
cover image
അനിൽ പനച്ചൂരാൻ
1

ഹൃദയാഘാതത്തെ തുടര്‍ന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ ജനുവരി 3നായിരുന്നു അന്തരിച്ചത്. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ ​സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൂടുതല്‍ കാണാം


ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
2

മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണം ജനുവരി 20നായിരുന്നു.1996ല്‍ പുറത്തിറങ്ങിയ ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ പിന്നീട് മലയാള സിനിമയുടെ തന്നെ മുത്തച്ഛനായി മാറുകയായിരുന്നു.   കൂടുതല്‍ കാണാം

പി ബാലചന്ദ്രന്‍
3

പ്രശസ്ത സിനിമ-നാടകപ്രവര്‍ത്തനും അധ്യാപകനുമായ പി ബാലചന്ദ്രന്റെ മരണം ഏപ്രില്‍ 5നായിരുന്നു. തിരക്കഥാകൃത്ത്, നാടക-സിനിമ സംവിധായകന്‍, അധ്യാപകന്‍, അഭിനേതാവ്, നാടക രചയിതാവ്, നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ താരമായിരുന്നു പി ബാലചന്ദ്രന്‍.   കൂടുതല്‍ കാണാം


മാടമ്പ് കുഞ്ഞുക്കുട്ടന്‍
4

പ്രശസ്ത നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ മരണം മെയ് 11നായിരുന്നു. വടക്കുംനാഥന്‍, പോത്തന്‍വാവ, കരുണം, ദേശാടനം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം എന്നിവയാണ് പ്രധാന നോവലുകള്‍. കൂടുതല്‍ കാണാം

എസ്. രമേശൻ നായർ
5

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുടെ മരണം ജൂണ്‍ 19നായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ ‘രംഗം’ എന്ന ചലച്ചിത്രത്തിനു ഗാനരചന നിർവഹിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. ഭക്തിഗാനങ്ങളടക്കം അഞ്ഞൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടുതല്‍ കാണാം


ആന്റണി  ഈസ്റ്റ്മാന്‍
6

ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന്റെ മരണം ജൂലൈ 3നായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, രചയിതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.   കൂടുതല്‍ കാണാം

കെടിഎസ് പടന്നയില്‍
7

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കെടിഎസ് പടന്നയില്‍ ജൂലൈ 22നായിരുന്നു അന്തരിച്ചത്. 1990മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ നടന്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.   കൂടുതല്‍ കാണാം


ശരണ്യ ശശി
8

പ്രശസ്ത സിനിമ-സീരിയല്‍ താരം ശരണ്യ ശശി ആഗസ്ത് 9നായിരുന്നു അന്തരിച്ചത്. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സര്‍ജറിയും ചെയ്തിരുന്നു. സൂര്യോധയം എന്ന സീരിയലിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.   കൂടുതല്‍ കാണാം

ചിത്ര
9

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് ആഗസ്ത് 21നായിരുന്നു അന്തരിച്ചത്. മലയാളത്തിലും തമിഴിലും അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. പത്താമുദയത്തിലെ അമ്മിണിക്കുട്ടി, ദേവാസുരത്തിലെ സുഭദ്രാമ്മ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.   കൂടുതല്‍ കാണാം


നൗഷാദ്
10

പാചക വിദഗ്ദനും സംവിധായകനും നിര്‍മാതാവുമായ നൗഷാദ് ആഗസ്ത് 27നായിരുന്നു അന്തരിച്ചത്. ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൗഷാദ് ബിഗ് ഷെഫ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.   കൂടുതല്‍ കാണാം

റിസബാവ
11

പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസ ബാവ സെപ്തംബര്‍ 13നായിരുന്നു അന്തരിച്ചത്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.   കൂടുതല്‍ കാണാം


നെടുമുടി വേണു
12

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ നെടുമുടി വേണുവിന്റെ മരണം ഒക്ടോബര്‍ 1നായിരുന്നു. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായിരുന്നു താരം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.   കൂടുതല്‍ കാണാം

കോഴിക്കോട് ശാരദ
13

പ്രശസ്ത ചലച്ചിത്ര -നാടക നടി കോഴിക്കോട് ശാരദ നവംബര്‍ 9നായിരുന്നു അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെയാണ് ശാരദ ശ്രദ്ധിക്കപ്പെടുന്നത്. നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.  

കൂടുതല്‍ കാണാം


ബിച്ചു തിരുമല
14

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല നവംബര്‍ 26നാണ് അന്തരിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.  പ്രമുഖ സംഗീതസംവിധായകനായ എ ആർ റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.   കൂടുതല്‍ കാണാം

കൈതപ്രം വിശ്വനാഥ്
15

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ വിടവാങ്ങിയത് ഡിസംബര്‍ മാസത്തിലായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു.

 

കൂടുതല്‍ കാണാം


ജി കെ പിള്ള
16

പ്രശസ്ത നടന്‍ ജി കെ പിള്ള ഡിസംബര്‍ 31നായിരുന്നു അന്തരിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+