02 Feb, 1952 | Kollam
Actor/Screenplay Writer/Actress
മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രന്. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി 1952 ഫെബ്രുവരി 2ന് ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടകതീയറ്റര് കലയില്‍ ബിരുദവുമെടുത്തു. 1972 ഇല് മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന് ആയിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ 'കള്‍ട്'ല്‍ പ്രവര്‍ത്തിച്ചു. 'മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന് , മായാസീതങ്കം ,നാടകോത്സവം' എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന് മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണന് കുട്ടി, ശേഷം, പുനരധിവാസം ,ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ഇവന് മേഘരൂപന്‍' എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1989ല്‍ 'പാവം ഉസ്മാന്' എന്ന നാടകത്തിനു മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1989ല്‍ കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ലഭിച്ചു. 'പ്രതിരൂപങ്ങള്‍' എന്ന നാടകരചനക്കായിരുന്നു അത്. 'പുനരധിവാസം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 2021 ഏപ്രില്‍ 5ന് അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിഷ്ണു എസ് ഭട്ടതിരി | Sep 2023 | |
| സുഭാഷ് ലളിത സുബ്രഹ്മണ്യന് | Sep 2023 | |
| ടി കെ രാജീവ് കുമാർ | 07 Apr 2023 | |
| ഡോ. ബിജുകുമാര്‍ ദാമോദരന്‍ | May 2023 |
| പേര് | പി ബാലചന്ദ്രന് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Feb 1952 |
| പ്രായം | 74 |
| ജനിച്ച സ്ഥലം | Kollam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി ബാലചന്ദ്രന് ആസ്തി |
|
| ആസ്തി | |
The age of പി ബാലചന്ദ്രന് in the 2026 was 74.
The പി ബാലചന്ദ്രന്'s was born in Kollam.
The DOB for പി ബാലചന്ദ്രന് was 02 Feb 1952.
The most recent movies for പി ബാലചന്ദ്രന് is ആനയെ പൊക്കിയ പാപ്പാന്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.