19 Oct, 1923 |
Actor
മുത്തശ്ശന് വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്ര നടനാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി. 1923 ഒക്ടോബര്‍ 19ന് പുല്ലേരി വാധ്യാര് ഇല്ലത്ത് നാരായണന് വാധ്യാര് നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തില്‍ ജനിച്ച ഉണ്ണികൃഷ്ണന് നമ്പൂതിരി ചെറുപ്പത്തില്‍ തന്നെ വേദമന്ത്രങ്ങള്‍ സ്വായത്തമാക്കിയിരുന്നു. പയ്യന്നൂര്‍ ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 6 മാസം എയര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ആ ജോലിയില്‍ നിന്ന് തിരിച്ചു വന്ന് കര്‍ഷകനായി. തുടര്‍ന്ന് 22 വര്‍ഷം സ്ക്കൂള് ജീവനക്കാരനായിരുന്നു. ദേശാടനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളം, തമിഴ് തുടങ്ങി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കമല്‍ ഹാസനൊപ്പം പമ്മല്‍ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിയുടെ മുത്തച്ഛന് വേഷത്തില്‍ കണ്ടു കൊണ്ടേന്‍, രാപ്പകല്‍, കല്യാണരാമന്, ഒരാള്‍ മാത്രം, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മരുമകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റംവരെയാണ് ഒടുവിലായി അഭിനയിച്ച ചിത്രം. ലീല അന്തര്‍ജനമാണ് ഭാര്യ. ഭാവദാസന്, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണന്, ദേവി, യമുന എന്നവരാണ് മക്കള്‍. ചലച്ചിത്ര സംഗീത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മരുമകനാണ്. 2021 ജനുവരി 20ന് അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| കൈതപ്രം ദാമോദരൻ നമ്പൂതിരി | 25 May 2018 | |
| അനില്‍ വി നാഗേന്ദ്രന് | 14 Mar 2014 | |
| ജോസ് തോമസ് | 07 Apr 2012 | |
| വൈശാഖ് | 07 May 2010 |
| പേര് | ഉണ്ണികൃഷ്ണന് നമ്പൂതിരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Oct 1923 |
| പ്രായം | 103 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഉണ്ണികൃഷ്ണന് നമ്പൂതിരി ആസ്തി |
|
| ആസ്തി | |
The age of ഉണ്ണികൃഷ്ണന് നമ്പൂതിരി in the 2026 was 103.
The DOB for ഉണ്ണികൃഷ്ണന് നമ്പൂതിരി was 19 Oct 1923.
The most recent movies for ഉണ്ണികൃഷ്ണന് നമ്പൂതിരി is മഴവില്ലിനറ്റംവരെ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.