X
ഹോം താരങ്ങള്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി
കൈതപ്രം ദാമോദരൻ നമ്പൂതിരി

കൈതപ്രം ദാമോദരൻ നമ്പൂതിരി

kannur

Lyricst/Actor/Music Director

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനുമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1950 ഓഗസ്ത് 4ന് കണ്ണൂര്‍ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തില്‍ ജനനം. കണ്ണാടി ഇല്ലത്തു കേശവന്‍ നമ്പൂതിരി, അദിതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കര്‍ണാടക സംഗീതം അഭ്യസിച്ചു.  പഴശ്ശിത്തമ്പുരാന്‍, കെ.പി പണിക്കര്‍, പൂഞ്ഞാര്‍  കോവിലകത്തെ ഭവാനിതമ്പുരാട്ടി, എസ്.വി എസ് നാരായണന്‍ എന്നിവരായിരുന്നു ശിഷ്യന്മാര്‍.  കുറച്ചുകാലം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. 1970ലാണ് കവിതാ-ഗാന രംഗത്തേക്കു പ്രവേശിക്കുന്നത്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകത്തില്‍ നടനും സംവിധായകനുമായി. 1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാസില്‍ ചിത്രം എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനരചന നടത്തിയത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു ഗാനരചന നടത്തി.  നാനൂറില്‍പരം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.  ഗാനരചനയ്ക്കു പുറമെ സോപാനം എന്ന ചിത്രത്തിനു തിരക്കഥയും രചിച്ചിട്ടുണ്ട്.  കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.  1993ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും  സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.   കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി, തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മികച്ച സംഗീസംവിധായകനായി. കര്‍ണാടകസംഗീത രംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. തീച്ചാമുണ്ഡി, കൈതപ്രം കവിതകള്‍ എന്നീ കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. 


കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സദ്ദാം
Malayalam
As Lyricst
ഈശ്വര്‍ Nov 2023
പൂക്കാലം
Malayalam
As Lyricst
ഗണേശ് രാജ് 08 Apr 2023
മരട് 357
Malayalam
As Lyricst
കണ്ണൻ താമരക്കുളം 13 Oct 2023
ഹൃദയം
Malayalam
As Lyricst
വിനീത് ശ്രീനിവാസന്‍ 21 Jan 2022

കൈതപ്രം ദാമോദരൻ നമ്പൂതിരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കൈതപ്രം ദാമോദരൻ നമ്പൂതിരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കൈതപ്രം ദാമോദരൻ നമ്പൂതിരി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കൈതപ്രം ദാമോദരൻ നമ്പൂതിരി

What is കൈതപ്രം ദാമോദരൻ നമ്പൂതിരി's age?

The age of കൈതപ്രം ദാമോദരൻ നമ്പൂതിരി in the 2026 was NA.

Where was the കൈതപ്രം ദാമോദരൻ നമ്പൂതിരി born?

The കൈതപ്രം ദാമോദരൻ നമ്പൂതിരി's was born in kannur.

What is കൈതപ്രം ദാമോദരൻ നമ്പൂതിരി's latest movie?

The most recent movies for കൈതപ്രം ദാമോദരൻ നമ്പൂതിരി is സദ്ദാം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+