»   »  മോഹന്‍ലാല്‍ ചിത്രത്തില്‍ ബാഹുബലി വില്ലന്‍ ഇല്ലെന്ന് സംവിധായകന്‍ !!

മോഹന്‍ലാല്‍ ചിത്രത്തില്‍ ബാഹുബലി വില്ലന്‍ ഇല്ലെന്ന് സംവിധായകന്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനാവുന്ന തന്റെ അടുത്ത ചിത്രത്തില്‍ ബാഹുബലിയിലെ വില്ലന്‍ ഇല്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ബാഹുബലിയിലെ കാലകേയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രഭാകര്‍ മാത്രമല്ല പൃഥ്വിരാജും തന്റെ ചിത്രത്തിലില്ലെന്നു സംവിധായകന്‍ വ്യക്തമാക്കുന്നു. സംവിധായകന്‍ പറയുന്നത് കേള്‍ക്കൂ..

ബാഹുബലി വില്ലന്‍

എസ് എസ് രാജമൗലി സംവിധാനം ചെയ്്ത ബാഹുബലി എന്ന ചിത്രത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാലകേയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍

ബി ഉണ്ണികൃഷ്ണന്‍ ചിത്രം

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രഭാകരന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു വെന്ന വാര്‍ത്ത വന്നിരുന്നു. മോഹന്‍ ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ മുഖ്യ വേഷം ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രഭാകര്‍ ചിത്രത്തിലില്ലെന്നു സംവിധായകന്‍

ഗ്രാമീണ അന്തരീക്ഷത്തിലൊരുങ്ങുന്ന ചിത്രം ചെയ്യാനാണ് ആദ്യം പദ്ധതിയുണ്ടായിരുന്നത്. അപ്പോള്‍ വില്ലന്‍ വേഷം ചെയ്യാനായി പ്രഭാകറിനെ സമീപിച്ചിരുന്നു.

പിന്നീട് കഥ മാറ്റി

ചിത്രത്തിന്റെ കഥ ആധുനിക പശ്ചാത്തലത്തിലെക്കു മാറ്റിയപ്പോള്‍ പ്രഭാകര്‍ ചെയ്യാമെന്നേറ്റ കഥാപാത്രവും സ്ക്രിപ്റ്റില്‍ നിന്ന് നീക്കം ചെയ്തു.

പൃഥ്വിരാജിന്റെ പേര് എങ്ങനെ വന്നു

പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനെന്നും പൃഥ്വിരാജ് ചിത്രത്തിലില്ലെന്നും സംവിധായകന്‍ പറയുന്നു. പൃഥ്വിരാജിന്റെ പേര് ഇതിലെങ്ങനെ കടന്നുവെന്നും സംവിധായകന്‍ ചോദിക്കുന്നു.

English summary
bahubali villain prabhakar will not act in mohanlal unnikrishnan movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam