ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജീവചരിത്രം

    മുത്തശ്ശന്‍ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്ര നടനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. 1923 ഒക്ടോബര്‍ 19ന് പുല്ലേരി വാധ്യാര്‍ ഇല്ലത്ത് നാരായണന്‍ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനനം. 

    യാഥാസ്ഥിതിക പുരോഹിത കുടുംബത്തില്‍ ജനിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചെറുപ്പത്തില്‍ തന്നെ വേദമന്ത്രങ്ങള്‍ സ്വായത്തമാക്കിയിരുന്നു. പയ്യന്നൂര്‍ ഹൈസ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം  6 മാസം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ആ ജോലിയില്‍ നിന്ന് തിരിച്ചു വന്ന് കര്‍ഷകനായി.  തുടര്‍ന്ന് 22 വര്‍ഷം സ്‌ക്കൂള്‍ ജീവനക്കാരനായിരുന്നു.

    ദേശാടനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളം, തമിഴ് തുടങ്ങി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കമല്‍ ഹാസനൊപ്പം പമ്മല്‍ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ കണ്ടു കൊണ്ടേന്‍, രാപ്പകല്‍, കല്യാണരാമന്‍, ഒരാള്‍ മാത്രം, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

    മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റംവരെയാണ് ഒടുവിലായി അഭിനയിച്ച ചിത്രം. ലീല അന്തര്‍ജനമാണ് ഭാര്യ. ഭാവദാസന്‍, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണന്‍, ദേവി, യമുന എന്നവരാണ് മക്കള്‍. ചലച്ചിത്ര സംഗീത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മരുമകനാണ്. 2021 ജനുവരി 20ന് അന്തരിച്ചു. 




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X