twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജല്ലിക്കട്ട് ഓസ്കാര്‍ പട്ടികയില്‍ നിന്നും പുറത്ത്

    |

    മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന് പറയിപ്പിച്ച ലിജോയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ലിജോയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ജല്ലിക്കട്ട്. കേരളത്തിന് പുറത്തും ചിത്രം വലിയ കെെയ്യടികള്‍ നേടിയിരുന്നു. പിന്നാലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടു. മലയാളികള്‍ക്ക് ഏറെ സന്തോഷവും അഭിമാനവും നല്‍കിയ വാര്‍ത്തയായിരുന്നു ഇത്.

    Recommended Video

    ജല്ലിക്കട്ട് ഓസ്കാറിൽ നിന്നും പുറത്ത് | Oneindia Malayalam

    ലിജോയിലൂടെ ഇന്ത്യയിലേക്കും മലയാളത്തിലേക്കും ഒരു ഓസ്കാര്‍ എത്തുമോ എന്നറിയാനായി കാത്തു നില്‍ക്കുകയായിരുന്നു സിനിമാപ്രേമികള്‍. എന്നാല്‍ ആ കാത്തിരിപ്പ് വെറുതെയായെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്തായിരിക്കുകയാണ്. അവസാന സ്ക്രീനിങ്ങിലാണ് ജല്ലിക്കട്ട് പുറത്താകുന്നത്.

    Jallikattu

    15 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ജല്ലിക്കട്ടിന് ഇടം നേടനായില്ല. 93 ചിത്രങ്ങളാണ് ഈ പട്ടികയിലെത്താതെ പോയത്. ഓസ്കാര്‍ വേദിയിലെത്താന്‍ സാധിച്ചില്ലെങ്കിലും ജല്ലിക്കട്ടിന്റെ നേട്ടത്തെ മലയാള സിനിമ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. 2011 ന് ശേഷം ഓസ്കാറിന് അയക്കുന്ന ആദ്യ മലയാള ചിത്രമാണ് ജല്ലിക്കട്ട്.

    ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ജല്ലിക്കട്ട്. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷാണ്. അങ്കമാലി ഡയറീസിലൂടെ ലിജോ അവതരിപ്പിച്ച ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ തുടങ്ങിയവരായിരുന്നു ജല്ലിക്കട്ടില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ക്യാമറ മികവും കെെയ്യടി നേടിയിരുന്നു.

    തീയേറ്ററിലെത്തും മുമ്പ് തന്നെ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ ജല്ലിക്കട്ട് ശ്രദ്ധ നേടിയിരുന്നു. 2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിത്രത്തിലൂടെ ലിജോ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലിജോയെ തേടിയെത്തിയിരുന്നു.

    English summary
    Lijo Jose Pellissery Movie Jallikattu is out of Oscar Race. Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X