18 Sep, 1979 | Chalakudy, Kerala
Director/Producer/Actor
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ നായകന്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇന്ദ്രജിത്ത്, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2011ല്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചുപറ്റിയെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. ഈ ചിത്രങ്ങള്‍ക്കു ശേഷം 2013ല്‍ സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രമാണ് ലിജോ ജോസിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, കലാഭവന്‍ മണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരൂപകപ്രശംസയ്‌ക്കൊപ്പം വന്‍ സാമ്പത്തിക വിജയവും നേടി. 2017ല്‍ ആന്റണി വര്‍ഗീസ്, ശരത് അപ്പാനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അങ്കമാലി ഡയറീസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. അതേ വര്‍ഷം തന്നെ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. 2019ല്‍ ചെമ്പന്‍ വിനോദ് ജോസ്,ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജല്ലിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്തു.ടൊരന്റോ ഫിലിംഫെസ്റ്റിവൽ 2019 ൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പുരസ്‌ക്കാരങ്ങള്‍ 2013-ഏഷ്യാനെറ്റ് ഫിലിം അവാർഡ്-മികച്ച സംവിധായകൻ-ആമേൻ 2013-അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ്-മികച്ച ജനപ്രിയ ചിത്രം-ആമേൻ 2014-റോയൽ റീൽ അവാർഡ് - കാനഡ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം-ആമേൻ 2017-സിപിസി സിനി അവാർഡ്-മികച്ച സംവിധായകൻ -അങ്കമാലി ഡയറീസ് 2017-കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം-മികച്ച സംവിധായകൻ-ഈ.മ.യൗ 2018-സിൽവർ പീക്കോക്ക് ഐ എഫ് ഐ 2018-മികച്ച സംവിധായകൻ-ഈ.മ.യൗ 2018-ഗോൾഡൻ ക്രോ ഫെസന്റ് IFFK 2018 സൈമ അവാര്‍ഡ്‌സ് 2019 - മികച്ച സംവിധായകന്‍ (ജല്ലിക്കട്ട് )
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ലിജോ ജോസ് പെല്ലിശ്ശേരി | Apr 2024 | |
| ലിജോ ജോസ് പെല്ലിശ്ശേരി | 19 Jan 2023 |
| പേര് | ലിജോ ജോസ് പെല്ലിശ്ശേരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 18 Sep 1979 |
| പ്രായം | 47 |
| ജനിച്ച സ്ഥലം | Chalakudy, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലിജോ ജോസ് പെല്ലിശ്ശേരി ആസ്തി |
|
| ആസ്തി | |
The age of ലിജോ ജോസ് പെല്ലിശ്ശേരി in the 2026 was 47.
The ലിജോ ജോസ് പെല്ലിശ്ശേരി's was born in Chalakudy, Kerala.
The DOB for ലിജോ ജോസ് പെല്ലിശ്ശേരി was 18 Sep 1979.
The most recent movies for ലിജോ ജോസ് പെല്ലിശ്ശേരി is മലൈക്കോട്ടൈ വാലിബന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.