X
ലിജോ ജോസ് പെല്ലിശ്ശേരി
Director/Producer/Actor

ലിജോ ജോസ് പെല്ലിശ്ശേരി ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ നായകന്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇന്ദ്രജിത്ത്, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2011ല്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചുപറ്റിയെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. 

ഈ ചിത്രങ്ങള്‍ക്കു ശേഷം 2013ല്‍ സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രമാണ് ലിജോ ജോസിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, കലാഭവന്‍ മണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരൂപകപ്രശംസയ്‌ക്കൊപ്പം വന്‍ സാമ്പത്തിക വിജയവും നേടി.

2017ല്‍ ആന്റണി വര്‍ഗീസ്, ശരത് അപ്പാനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അങ്കമാലി ഡയറീസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. അതേ വര്‍ഷം തന്നെ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.

2019ല്‍ ചെമ്പന്‍ വിനോദ് ജോസ്,ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജല്ലിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്തു.ടൊരന്റോ ഫിലിംഫെസ്റ്റിവൽ 2019 ൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
 
പുരസ്‌ക്കാരങ്ങള്‍

2013-ഏഷ്യാനെറ്റ് ഫിലിം അവാർഡ്-മികച്ച സംവിധായകൻ-ആമേൻ
2013-അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ്-മികച്ച ജനപ്രിയ ചിത്രം-ആമേൻ
2014-റോയൽ റീൽ അവാർഡ് - കാനഡ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം-ആമേൻ
2017-സിപിസി സിനി അവാർഡ്-മികച്ച സംവിധായകൻ -അങ്കമാലി ഡയറീസ്
2017-കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം-മികച്ച സംവിധായകൻ-ഈ.മ.യൗ
2018-സിൽവർ പീക്കോക്ക് ഐ എഫ് ഐ 2018-മികച്ച സംവിധായകൻ-ഈ.മ.യൗ
2018-ഗോൾഡൻ ക്രോ ഫെസന്റ് IFFK 2018 
സൈമ അവാര്‍ഡ്‌സ് 2019 - മികച്ച സംവിധായകന്‍ (ജല്ലിക്കട്ട് )

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+