>

  ഉയരെ പറക്കും താരം; പാർവതിയുടെ ഈ അഞ്ച് സിനിമകള്‍ കാണാതെ പോകരുത്

  പാര്‍വതി തിരവോത്ത് ; അഭിനയംകൊണ്ടും ഉറച്ച നിലപാടുകള്‍കൊണ്ടും മലയാള സിനിമയില്‍ 'ബോള്‍ഡ്' എന്ന് വാക്കിനൊപ്പം പ്രേക്ഷകര്‍ ചേര്‍ത്തുവായിച്ച പേര്. ഉയരെയിലെ പല്ലവിയായും, ടേക്ക് ഓഫിലെ സമീറയായും പ്രേക്ഷകരെ ഞെട്ടിച്ച താരം. ഓരോ സിനിമ കഴിയുമ്പോഴും തന്റെ അഭിനയമികവ് വീണ്ടും വീണ്ടും ഒന്നിനൊന്നു മെച്ചപ്പെടുത്തുന്ന നടി. അതുകൊണ്ടുതന്നെയാണ് പാര്‍വതിയെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നതും. പാര്‍വതിയുടെ പ്രധാനപ്പെട്ട അഞ്ച് കഥാപാത്രങ്ങളിതാ .
  2019ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി എത്തിയ ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് പാര്‍വതി എത്തിയത്‌. ചിത്രത്തിലെ കഥാപാത്രത്തിനായി ആഗ്രയിലെ ഷീറോസ് കഫെയില്‍ എത്തി അവിടെയുള്ളവര്‍ നേരിട്ട ബുദ്ധിമുട്ടുകളും ജീവിത സാഹചര്യങ്ങളും പാര്‍വതി മനസ്സിലാക്കിയിരുന്നു. 
  പ്രദര്‍ശനത്തിനെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗംഭീരവിജയം നേടിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്‌. സമീറ എന്നായിരുന്നു ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.  മലയാള സിനിമയില്‍  ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു സമീറ. അത്രത്തോളം ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ പാര്‍വതി കാഴ്ചവെച്ചത്.
  അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ എന്ന് നിന്റെ മൊയ്തീന്‍ കണ്ടിറങ്ങിയ ഓരോ പ്രേക്ഷനും കാഞ്ചനമാലയും മൊയ്തീനും ഒന്നിച്ചിരുന്നെങ്കില്‍ ഇന്നും ആഗ്രഹിക്കുന്നവരാണ്. ചിത്രത്തിലെ കാഞ്ചനമാലയായി പാര്‍വതിയെ അല്ലാതെ വേറൊരു നടിയെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്‌. അത്രത്തോളം മനോഹരമായിരുന്നു ആ പ്രണയചിത്രം.   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X