X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കുറുപ്പ് മുതല്‍ തുറമുഖം വരെ; അഡാറ്‌ സിനിമകളുമായി ഇന്ദ്രജിത്ത്‌

Author Administrator | Updated: Thursday, March 19, 2020, 04:17 PM [IST]

തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് സഹനടനായും നായകനായും പ്രേക്ഷകമനസസ്സില്‍ ഇടം പിടിച്ച താരമാണ് ഇന്ദ്രജിത്ത്. ആദ്യ ചിത്രമായ പടയണിയില്‍ തുടങ്ങി മീശമാധവന്‍, ചാന്ത്‌പൊട്ട്, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ടിയാന്‍, വൈറസ് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഇന്ദ്രജിത്ത് എന്ന നടന്‍ തന്റെതായ സ്ഥാനം മലയാള സിനിയില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. താക്കോല്‍, കുറുപ്പ്, ആഹാ, റാം, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായി ഈ വര്‍ഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍.


cover image
Ithihasa 2
1

2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇതിഹാസയുടെ രണ്ടാംഭാഗമാണ് ഇതിഹാസ 2. ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത് സൗബിന്‍ ഷാഹിര്‍ ആണ്. ഫാന്റസി എലമെന്റ് കൊണ്ടും മേക്കിങ് ശൈലി കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇതിഹാസ. ഷെന്‍ ടോം ചാക്കോ, അനുശ്രീ, ബാലു വര്‍ഗീസ് തുടങ്ങി ഇതിഹാസയില്‍ ഉണ്ടായിരുന്ന താരനിര ഇതിഹാസ 2 വിലും ഉണ്ടാകും.

ആന്റിക്രൈസ്റ്റ്
2

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥ പറയുകയാണ്‌ ചിത്രം.ചിത്രത്തിന്റെ പേര് സംബന്ധിച്ച് സിനിമ മേഖലയില്‍ നിന്നും എതിരഭിപ്രായമുണ്ടായിരുന്നു.

തുറമുഖം
3

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം.നിമിഷ സജയനാണ് ചിത്രത്തിലെ നായിക.ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

2403 ഫീറ്റ്
4

കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്. ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രണയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

ആഹാ
5

വടം വലി പ്രമേയമാക്കി ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകന്‍. യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ് ,കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന റസ്സിഗ് കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാറുകളാക്കുന്നത് വടം വലിയാണ്.

റാം
6

ദൃശ്യത്തിനുശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം.തൃഷയാണ് ചിത്രത്തില്‍  നായികയായിഎത്തുന്നത്. എറണാകുളം,ധനുഷ്‌കോടി,ഡല്‍ഹി,ഉസ്ബക്കിസ്ഥാന്‍,കെയ്‌റോ,ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.

അയല്‍വാശി
7

പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച് ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിയാന്‍ എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഡിസ്‌കോ
8

ജല്ലിക്കെട്ടിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ് ജോസ്, മുകേഷ്, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

കുറുപ്പ്
9

പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കുറുപ്പായി എത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+