>

  വക്കീല്‍ മുതല്‍ എഞ്ചിനീയര്‍ വരെ; മലയാള സിനിമയിലെ പഠിപ്പിസ്റ്റുകള്‍

  നിയമ ബിരുദം പാസാവുകയും കുറച്ചുകാലം വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു മെഗാസ്റ്റര്‍ മമ്മൂട്ടിയുടെ സിനിമാപ്രവേശനം. എന്നാല്‍ മലയാള സിനിമയിലെ എല്ലാ താരങ്ങളുടെയും സ്ഥിതി ഇതല്ല. ചിലര്‍ സിനിമയിലെ തിരക്കുകള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ മറ്റു ചില താരങ്ങള്‍ സിനിമയ്ക്കായി തന്നെ പഠനം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ഇതാ..
  നിയമ ബിരുദം പാസാവുകയും കുറച്ചുകാലം വക്കീലായി പ്രാക്ടീസ് ചെയ്തതിനുശേഷമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ചലച്ചിത്രം ജീവിതം ആരംഭിക്കുന്നത്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു താരത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിക്കുകയായിരുന്നു.
  തിരുവനന്തപുരത്തെ മഹാത്മ ഗാന്ധി കോളേജില്‍ നിന്നും ബികോം പഠനം പൂര്‍ത്തിയാക്കിയതിനുശേഷമാണ് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.  
  Complete: Mohanlal Biography
  സുവോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിലെല്ലാം ബിരുദം കരസ്ഥമാക്കിയതിനുശേഷമായിരുന്നു സുരേഷ് ഗോപി ചലച്ചിത്ര ജീവിതം ആരംഭിച്ചത്. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും സുവോളജയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X