2019ലായിരുന്നു മമ്മൂട്ടി നായകനായി എത്തിയ 'മാമാങ്കം' റിലീസായത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. എന്നാല്‍ ഇതേ പേരില്‍ തന്നെ മലയാളത്തില്‍ 1979ല്‍ ഒരു ചരിത്ര സിനിമ റിലീസായിട്ടുണ്ട്. പ്രേം നസീര്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നവോദയ അപ്പച്ചനായിരുന്നു. എന്നാല്‍ ടൈറ്റില്‍ ഒരുപോലെ വന്നതിന്റെ പേരില്‍ ഈ സിനിമയുട അണിയറക്കാര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്നതാണ് ഹൈലൈറ്റ്. മാമാങ്കം പോലെ ഒരേ പേരില്‍ റിലീസായ മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകളിതാ.