>

  അകത്തും പുറത്തും സിനിമ; സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രങ്ങള്‍

  സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ഉദയനാണ് താരം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു. ഉദയനാണ് താരം മാത്രമല്ല സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങളിതാ
  റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉദയനാണ് താരം. സിനിമക്കുള്ളിലെ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, മീന, മുകേഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബൗഫിംഗറിലേതിനു സമാനമായിരുന്നു ഈ ചിത്രത്തിന്റെ ക്ലൈമാക്സ്. ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഈ ചിത്രം.  
  സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ മറ്റൊരു ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്. തൊട്ടു തീണ്ടായ്മയും, നാടുവാഴി സംസ്ക്കാരവുമൊക്കെ നിലനിന്നിരുന്ന കാലത്ത് "വിഗതകുമാരൻ" എന്ന മലയാളത്തിലെ ആദ്യ സിനിമ നിർമ്മിക്കാൻ ജെ സി ദാനിയേൽ സഹിക്കേണ്ടി വന്ന പീഡകളും എതിര്‍പ്പുകളുമാണ് ചിത്രം പറയുന്നത്.  
  സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ മറ്റൊരു ചിത്രമായിരുന്നു രഞ്ജിത്ത്‌ സംവിധാനം ചെയ്ത  തിരക്കഥ. പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. ശ്രീവിദ്യ മരിക്കുന്നതിനു എതാനും ദിവസങ്ങള്‍ക്കു മുമ്പ് കമലഹാസന്‍ ശ്രീവിദ്യയെ കാണാനെത്തിയതാണ് രഞ്ജിത്തിനെ ചിത്രത്തിലേക്ക് നയിച്ചത്.    
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X