>

  പേളി മാണി മുതല്‍ ആര്യ വരെ; താരപ്രഭയില്‍ നിന്നും സംരംഭകയുടെ കുപ്പായത്തിലേക്ക്

  മിനിസ്‌ക്രീനിലും ബിഗ് സിക്രീനിലും തിളങ്ങുന്നതോടൊപ്പം തന്നെ ബിസിനസ്സിലും മികച്ച വിജയം നേടിയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. അത്തരത്തില്‍ അഭിനയത്തോടൊപ്പം തന്നെ ബിസിനസ്സിലും തിളങ്ങിയ ടെലിവിഷന്‍ രംഗത്തെ താരങ്ങളിതാ.
  അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. 2019 നവംബര്‍ 19നായിരുന്നു താരത്തിന്റെ www.pearle.in എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റിന് തുടക്കം കുറിച്ചത്‌.   
  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. അഭിനയത്തിനു പുറമെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്. അറോയ ബൈ ആര്യ എന്നാണ് താരത്തിന്റെ ബുട്ടിക്കിന്റെ പേര്. ആര്യയുടെ സുഹൃത്തായ രശ്മിയുമായി ചേര്‍ന്നാണ് സംരഭം തുടങ്ങിയത്. തിരുവനന്തപുരം വഴുതക്കാട്ടെ ആകാശവാണിക്കു സമീപത്തയാണ് സ്ഥാപനം. സ്റ്റിച്ചിംഗ്, ഹാന്റ് വര്‍ക്ക്‌സ്, ജെറി വര്‍ക്ക്‌സ് തുടങ്ങി ആളുകളുടെ ഓര്‍ഡനനുസരിച്ച് ഇവിടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്.  
  ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശാലു മേനോന്‍. 1998ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയിലെത്തിയ താരം തുടര്‍ന്ന് സിനിമയിലും സീരിയലിലുമായി ശ്രദ്ധേമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അഭിനയത്തിനു പുറമെ മികച്ച നര്‍ത്തകി കൂടിയായ ശാലുവിന് സ്വന്തമായി എട്ടു നൃത്ത വിദ്യാലയങ്ങളുണ്ട്.  
  നായികയായും സഹനടിയായും ഒരുപോലെ തിളങ്ങിയ ചിപ്പി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്. അഭിനയത്തിനു പുറമെ മലയാളത്തില്‍ പ്രശസ്തമായ ഒരു നിര്‍മ്മാണ കമ്പനിയും ചിപ്പിക്ക് സ്വന്തമായുണ്ട്.  
  Complete: Chippy Biography
  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഭാര്യ എന്ന ടെലിവിഷന്‍ പരമ്പരയിലെ നന്ദന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിനൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും താല്‍പര്യമുള്ള റോണ്‍സന്‍ ഒരു ജിം ഓണര്‍ കൂടിയാണ്‌.  
  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ഉമ നായര്‍. അഭിനയത്തിനൊപ്പം തന്നെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും താരത്തിന് സ്വന്തമായുണ്ട്.  
  Complete: Uma Nair Biography
  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ദീപന്‍ മുരളി. അഭിനയത്തിനു പുറമെ വീട് അലങ്കാരവുമായി ബന്ധപ്പെട്ട് ഒരു സംരംഭം താരം തുടങ്ങിയിട്ടുണ്ട്.
  എന്റെ മാനസപുത്രി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന താരമാണ് അര്‍ച്ച സൂശീലന്‍. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം ടെലിവിഷന്‍ രംഗത്ത് സജീവമായി. അഭിനയത്തിനു പുറമെ ഒരു റസ്റ്റോന്റ്‌ ഉടമ കൂടിയാണ് അര്‍ച്ചന. പത്തിരിക്കട എന്നാണ് റസ്റ്റോറന്റിന്റെ പേര്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു പത്തിരി കടയുടെ ഉദ്ഘാടനം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X