വന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ സിനിമകള്‍ പരാജയപ്പെടുക പതിവാണ്. നായകനും നായികയും ആരാണ് എന്നു നോക്കി സിനിമ കാണാന്‍ പോയിരുന്ന പഴയ പ്രേക്ഷരല്ല ഇപ്പോള്‍ സിനിമയ്ക്ക് എത്തുന്നത്. ഛായാഗ്രഹണത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും എഡിറ്റിങ്ങിനെക്കുറിച്ചും വരെ ചര്‍ച്ച നടത്തിയാണ് പ്രേക്ഷകര്‍ ഓരോ സിനിമയും കാണാനായി തിയറ്ററുകളിലെത്തുന്നത്. ഇതിനിടയിലും ബോക്‌സോഫീസ് കളക്ഷനുകള്‍ സോഷ്യല്‍മീഡിയയില്‍ തള്ളിമറിച്ച് സിനിമ ഹിറ്റാണ് എന്നു പറയുന്ന പ്രേക്ഷകരും ഉണ്ട്. അത്തരത്തില്‍ അമിത പ്രതീക്ഷയുമായി വന്ന് തിയേറ്ററില്‍ ഹിറ്റാവാതെ പോയ 2019ലെ ചില മലയാള ചിത്രങ്ങളിതാ...