X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വാദിച്ച് കയറിയ 2022; പോയ വർഷത്തെ കോർട്ട് റൂം ഡ്രാമകള്‍

Author: Administrator | Updated: Thursday, December 15, 2022, 06:09 PM [IST]

2022ല്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഡയലോഗുകളിലൊന്നായിരുന്നു ''ജന ഗണ മനയിലെ ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്'' എന്നത്. സിനിമയിലെ ഡയലോഗ് പോലെ തന്നെ സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി സംസാരിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. 2022ല്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത ചിത്രമെന്നതിലുപരി ജന ഗണ മന മലയാളത്തിലെ മികച്ച ഒരു കോര്‍ട്ട് റൂം ഡ്രാമകൂടിയാണ്. പോയ വര്‍ഷം ജന ഗണ മന അടക്കം നിരവധി കോര്‍ട്ട് റൂം ഡ്രാമകളാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. അതില്‍ തന്നെ പല ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. കോര്‍ട്ട് റൂം ഡ്രാമകള്‍ ഇഷ്ടപ്പെടുന്നവര്‍ 2022ലെ ഈ സിനിമകള്‍ കാണാതെ പോവരുത്.

Share:
cover image
ജന ഗണ മന
1

പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്‌.   കൂടുതല്‍ കാണാം


മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്
2

2022ലെ കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റസ്. തിരക്കഥയിലും അവതരണരീതിയിലും വേറിട്ടു നിന്ന സിനിമ വിനീതിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നു കൂടിയാണ്‌.     കൂടുതല്‍ കാണാം

ന്നാ, താന്‍ കേസ് കൊട്
3

2022ലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ,താന്‍ കേസ് കൊട്. മികച്ച കാസ്റ്റിങ്ങും തിരക്കഥയും, മേക്കിങ്ങും എല്ലാംകൊണ്ടും പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ചിത്രം ഒരു സറ്റയര്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.   കൂടുതല്‍ കാണാം


വാശി
4

ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ഒരു മുഴു നീള കോര്‍ട്ട് റൂം ഡ്രാമയല്ലെങ്കിലും ചിത്രത്തിന്റെ ഭൂരിഭാഗവും കോടതിക്കുള്ളിലാണ് നടക്കുന്നത്.   കൂടുതല്‍ കാണാം

മഹാവീര്യര്‍
5

ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. കൂടുതല്‍ കാണാം


സൗദി വെള്ളക്ക CC225/200
6

2022ലെ മികച്ച സിനിമകളിലൊന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക. ആകസ്മികയമായി ഒരു കേസില്‍പെട്ട ഐഷ റാവുത്തര്‍ എന്ന വൃദ്ധയുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകന്റെ ഹൃദയത്തിലാണ് ആഴ്ന്നിറങ്ങിയത്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+