വാശിയേറിയ മത്സരങ്ങളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാമത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. എല്ലാ സീസണിലേയും പോലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. സോഷ്യല്‍മീഡിയയിലുടെ താരമായി മാറിയ ഹനാന്‍ ആയിരുന്നു സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹനാന്‍ പിന്മാറിയതോടെയാണ് സംവിധായകന്‍ ഒമര്‍ ലുലു മത്സരാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലെ സൂപ്പര്‍സ്റ്റാറായ ഒമറിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.