twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോളിവുഡ് താരങ്ങള്‍

    Author Administrator | Updated: Tuesday, August 11, 2020, 01:29 PM [IST]

    ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് കൂടുതലായും മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. ചിലര്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മറ്റു ചില നടിമാര്‍ ഐറ്റം ഡാന്‍സര്‍ മാത്രമായി ഒതുങ്ങിപോവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോളിവുഡ് നടിമാരിതാ....

    cover image
    Sunny Leone

    സണ്ണി ലിയോണ്‍

    1

    ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ മമ്മൂട്ടി നായകനായി എത്തിയ മധുര രാജയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ ഐറ്റം ഡാന്‍സറായിട്ടാണ് താരം അഭിനയിച്ചത്‌.  

    Katrina Kaif

    കത്രീന കൈഫ്‌

    2

    2003-ൽ പുറത്തിറങ്ങിയ ' ഭൂം'  എന്ന ചിത്രത്തിലൂടെയാണ് കത്രീന ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമകള്‍ക്കു പുറമെ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത ബല്‍റാം വി എസ് താരാദാസ് ആണ് കത്രീന അഭിനയിച്ച മലയാള ചിത്രം. ചിത്രത്തില്‍ സുപ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.

    taapsee Pannu

    തപ്സി പന്നു

    3

    തെലുങ്ക്, തമിഴ് സിനിമകളിലൂടെ തിളങ്ങി പിന്നീട് ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ തപ്‌സിയുടെ ആദ്യ മലയാള ചിത്രം ഡബിള്‍സ് ആണ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.  

    Juhi Chawla

    ജൂഹി ചാവ്‌ല

    4

    1998ല്‍ പ്രദര്‍ശനത്തിനെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചാവ്‌ല മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായി എത്തിയ ചിത്രം മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.

    Jayaprada

    ജയപ്രദ

    5

    1976-ൽ കെ. ബാലചന്ദറിന്റെ മന്മദലീലൈ പോലെയുള്ള ചിത്രങ്ങളിൽ വേഷമിട്ട ജയ പെട്ടെന്ന് തന്നെ ഒരു മികച്ച നടി എന്ന പേരെടുത്തു.1977-ലെ അടവി രാമുദു എന്ന ചിത്രം വൻ വിജയമാകുകയും വൈകാതെ തന്നെ ഒരു മുൻനിര നായികയായി ജയപ്രദ മാറുകയും ചെയ്തു. പിന്നീട് തമിഴ്, മലയാളം, കന്നട ഭാഷാ ചിത്രങ്ങളിലും ധാരാളം ശ്രദ്ധേയ വേഷങ്ങൾ ജയപ്രദ കൈകാര്യം ചെയ്തു. മമ്മൂട്ടി ചിത്രമായ ഇനിയും കഥ തുടരും ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X