twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    അതൊരു ഒന്നൊന്നൊര വരവാര്‍ന്നു ; തുടക്കം ഗംഭീരമാക്കിയ ചലച്ചിത്ര താരങ്ങള്‍

    Author Administrator | Updated: Saturday, April 25, 2020, 10:32 AM [IST]

    ആദ്യ ചിത്രത്തിലൂടെ തന്നെ ചലച്ചിത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നിരവധി ചലച്ചിത്ര താരങ്ങള്‍ മലയാള സിനിമയിലുണ്ട്. ആദ്യ ചിത്രമായിരുന്നിട്ടുംകൂടി ആ ചിത്രങ്ങളൊക്കെയും തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്. തുടക്കം ഗംഭീരമാക്കിയ ചലച്ചിത്ര താരങ്ങളിതാ!!

    cover image
    Dulquer Salmaan

    ദുൽഖർ സൽമാൻ

    1

    ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം. ഒരു കൂട്ടം പുതുമുഖങ്ങള്‍  അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്.

    Kunchacko Boban

    കുഞ്ചാക്കോ ബോബൻ

    2

    മലയാള സിനിമയിലെ ചോക്‌ളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഫാസിലിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആണ് നായകനായി എത്തിയ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷഹൃദയത്തില്‍ ഇടം നേടാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു.

    Vinu Mohan

    വിനു മോഹൻ

    3

    ലോഹിതദാസിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം ആയിരുന്നു വിനു മോഹന്‍ നായകനായി എത്തിയ ആദ്യ ചിത്രം. ഭാമയായിരുന്നു ചിത്രത്തിലെ നായിക. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    4

    നടന്‍ എന്നതിലുപരി തന്റെ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ്‌ പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് മലയാള സിനിമയിലേക്ക് കടന്നുവന്നത്‌. നവ്യ നായര്‍ ആയിരുന്നു ചിത്രത്തിലെ നായിക. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    Vineeth Sreenivasan

    വിനീത് ശ്രീനിവാസന്‍

    5

    2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയായിരുന്നു വിനീത് ശ്രിനീവാസന്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്‌.  തുടര്‍ന്ന് മകന്റെ അച്ഛന്‍, ട്രാഫിക്, ചാപ്പാ കുരിശ്, ഒരു വടക്കന്‍ സെല്‍ഫി, എബി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    Dhyan Sreenivasan

    ധ്യാന്‍ ശ്രീനിവാസന്‍

    6

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയാണ് ധ്യാന്‍ നായകനായി എത്തിയ ആദ്യ ചിത്രം. ശോഭനയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.  പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    Anna Ben

    അന്ന ബെന്‍

    7

    കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. അന്നയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 2019ലെ  മികച്ച കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്‌.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X