രണ്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം രാജീവ് രവി ചിത്രം തുറമുഖം തിയേറ്ററുകളിലേക്ക് എത്തുകയാണ്. 2021 മെയിലായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡും മറ്റും ചില സാങ്കേതിക തടസങ്ങളും കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഏറ്റവുമൊടുവിലായി ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തുകയാണ്. നിവിന്‍ പോളി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മട്ടഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. തുറമുഖം പോലെ തന്നെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസം മലയാളത്തില്‍ റിലീസിനെത്തുന്നത്. മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകളുടെ കൂടുതല്‍ വിശേഷങ്ങളിതാ.