ബ്രോ ഡാഡി, ആറാട്ട്, മോണ്‍സ്റ്റര്‍ തുടങ്ങി മോഹന്‍ലാലിന്റെതായി 4 സിനിമകളായിരുന്നു 2022ല്‍ തിയേറ്ററുകളിലെത്തിയത്. വന്‍ഹൈപ്പിലെത്തിയിട്ടും ഈ നാല് ചിത്രങ്ങള്‍ക്കും ബോക്‌സോഫീസില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ മാസ് പ്രകടനങ്ങള്‍ കാണാന്‍ തിയേറ്ററുകളിലെത്തിയ ആരാധകര്‍ക്ക് 2022 നിരാശ മാത്രമാണ് നല്‍കിയത്. എന്നാല്‍ 2023 മഹോന്‍ലാലിന്റെ വര്‍ഷമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ബറോസ്, എമ്പുരാന്‍, റാം തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. 2023ല്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന 5 പ്രധാനപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിതാ.