X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിഗ് ബോസിൽ തരംഗമാകാൻ 'ഐ ആം എ മല്ലു '; ആരാണ് റിനോഷ് ജോർജ് ?

Author Administrator | Updated: Friday, March 31, 2023, 05:50 PM [IST]

ബിഗ് ബോസ് മലയാളം സീസണ്‍ 5ന് ആവേശ്വോജ്ജലമായ തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഈ വട്ടം കൂടുതലും ചെറുപ്പക്കാരാണ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയും ഈ സീസണ്‍ അടിപൊളിയാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ആദ്യ മൂന്ന് ദിനങ്ങള്‍ കഴിയുമ്പോള്‍ തന്നെ റിനോഷ് ജോര്‍ജ് എന്ന മത്സരാര്‍ത്ഥി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. റാപ്പറും നടനുമായ റിനോഷിന്റെ കൂടുതല്‍ വിശേഷങ്ങളിതാ...


cover image
1

നടന്‍, കണ്ടന്റ് ക്രിയേറ്റര്‍, റാപ്പര്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥിയാണ് റിനോഷ് ജോര്‍ജ്. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന റിനോഷ് ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കാലത്ത് യുട്യൂബില്‍ തരംഗം തീര്‍ത്ത റാപ്പ് സോങ്ങ് നിലവില്‍ 95 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.  ഇന്നും സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഐ ആം എ മല്ലു എന്ന ഗാനത്തിന് ആരാധകര്‍ ഏറെയാണ്.   

2

2018ല്‍ പുറത്തിറങ്ങിയ നോണ്‍സന്‍സ് ആണ് റിനോഷിന്റെ ആദ്യ മലയാള ചിത്രം. എം.സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രത്തെയായിരുന്നു റിനോഷ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ബി എം എക്‌സ് സൈക്കിളിങ്ങ് സിനിമ എന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ വിനയ് ഫോര്‍ട്, ശ്രുതി രാമചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതും റിനേഷ് തന്നെയായിരുന്നു.  

3

നോണ്‍സെന്‍സിനു ശേഷം റിനോഷിനെ മലയാള സിനിമകളിലൊന്നും കണ്ടിരുന്നില്ല. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതോടെ റിനോഷ് മ്യൂസിക് ആല്‍ബങ്ങളില്‍ തന്നെ സജീവമാകുകയായിരുന്നു. എങ്കിലും റിനോഷ് വീണ്ടും സിനിമകളില്‍ അഭിനയിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  

4

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍മീഡിയയിലെ പല പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ റിനോഷിന്റെ പേര് തുടക്കത്തിലൊന്നും എവിടെയും കേട്ടിരുന്നില്ല. ഏറ്റവുമൊടുവില്‍ ഷോ തുടങ്ങുന്നതിനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് റിനോഷ് മത്സരാര്‍ത്ഥിയായി എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+