>

  പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍

  നടന്‍ എന്നതിലുപരി തന്റെ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ്‌ പൃഥ്വിരാജ് സുകുമാരന്‍.16 വര്‍ഷങ്ങള്‍ക്കു മുമ്പ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങുന്നത്.

  1. കാളിയന്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  History

  റിലീസ് ചെയ്ത തിയ്യതി

  2021

  പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍.വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്.

  2. അയ്യപ്പ റോ,റിയല്‍, റെബല്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പ റോ,റിയല്‍, റെബല്‍. .മലയാളം കണ്ട ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറങ്ങും.അന്യഭാഷയില്‍നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

  3. ആന്റിക്രൈസ്റ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Horror

  റിലീസ് ചെയ്ത തിയ്യതി

  2021

  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥ പറയുകയാണ്‌ ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X