കരിയറില്‍ തിളങ്ങി നിന്നപ്പോഴും വിവാഹജീവിതത്തില്‍ പാടേ പരാജയപ്പെട്ടു പോയ താരമാണ് അമ്പിളി ദേവി. സീരിയലുകളിലൂടെ ജനപ്രിയ നടിയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ക്യാമറാമാന്‍ ലോവലുമായുള്ള അമ്പിളിയുടെ ആദ്യ വിവാഹം. എന്നാല്‍ പരസ്പരം ഒത്തുപോവാന്‍ കഴിയാതെ വന്നതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായുള്ള അമ്പിളിയുടെ വിവാദമായ രണ്ടാം വിവാഹം. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതും പ്രശ്‌നങ്ങളില്‍ ചെന്നവസാനിക്കുകയായിരുന്നു. അമ്പിളി ദേവിയെപ്പോലെ ആദ്യ വിവാഹത്തിനുശേഷം വീണ്ടും വിവാഹം കഴിച്ച ടെലിവിഷന്‍ രംഗത്തെ താരങ്ങളുടെ വിവാഹ വിശേഷങ്ങളിതാ.